Making Of Tasty Vendakka Fry : സാധാരണയായി വെണ്ടയ്ക്ക നമ്മൾ കറിവെച്ച് കഴിക്കുകയാണ് പതിവ്. എന്നാൽ അതിൽ നല്ല വ്യത്യസ്തമായ രീതിയിൽ സ്നാക്ക് രൂപത്തിൽ വെണ്ടയ്ക്ക തയ്യാറാക്കിയാലോ വായിൽ ഇടുമ്പോൾ തന്നെ കറുമുറ കഴിച്ച് തിന്നാം. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി വെണ്ടയ്ക്കടുത്ത് തോരൻ ഉണ്ടാക്കുമ്പോൾ അരിയുന്ന രീതിയിൽ അരിഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം അതിലേക്ക് ഒരു സവാള വളരെയധികം കനം കുറഞ്ഞ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർക്കുക ശേഷം കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ കാൽ കപ്പ് കടലമാവും ചേർത്ത് കൊടുക്കുക.
ശേഷം കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിലേക്ക് വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് വെണ്ടക്കയിലേക്ക് മസാല എല്ലാം തന്നെ നന്നായി മിക്സ് ആയി വരണം .
ശേഷം അതൊരു അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് വറുക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ഓരോ വെണ്ടയ്ക്കയായി എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ പൊരിച്ചു എടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Shamees kitchen