Making Of Tasty Kadala Masala Curry : വെള്ളക്കടല ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു മസാലക്കറി തയ്യാറാക്കിയാലോ ചൂട് പുട്ടിന്റെ കൂടെ കഴിക്കാൻ ഇത് വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ കടല എടുത്ത് കുറച്ചു വെള്ളത്തിൽ കുതിർത്തു വയ്ക്കുക നന്നായി കുതിർന്നു വന്നതിനുശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് വേവിക്കാൻ വയ്ക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് കൊടുക്കുക. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴക്കിയെടുക്കുക ഇതേ സമയം ഒരു മിക്സിയുടെ ജാറിൽ മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയതും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ഒരു കഷണം കറുവപ്പട്ടയും ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം സവാള വഴന്നു വരുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക കുട്ടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കിക്കൊടുക്കുക.
ശേഷം അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കടലയും വെള്ളവും ഒരുമിച്ച് ഒഴിച്ചു കൊടുക്കുക ശേഷം അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. തുറന്നു നോക്കുമ്പോൾ വളരെ കുറുകിയ എണ്ണയെല്ലാം തെളിഞ്ഞു നിൽക്കുന്ന കടലക്കറി തയ്യാറായി ഇരിക്കുന്നത് കാണാം. അവസാനമായി ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മല്ലിയിലയും ചേർത്ത് ഇളക്കി വയ്ക്കാം. Credit : Shamees kitchen