Making Of Tasty Onion Curry : വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ രുചികരമായ ഒരു കറി ഉണ്ടാക്കണം എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ വളരെയധികം ആയ ഉള്ളി കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു നുള്ള് ഉലുവ ചേർത്ത് കൊടുക്കുക ശേഷം ഒരു ചെറിയ കഷണം ഇഞ്ചിയും മൂന്ന് പച്ചമുളകും ചേർത്തു കൊടുക്കുക. ശേഷം ഇത് രണ്ടും നന്നായി മുഖത്ത് വരുമ്പോൾ രണ്ടു വറ്റൽ മുളകും അതോടൊപ്പം തന്നെ 10 വലിയ ചുവന്നുള്ളിയും ചേർത്തു കൊടുക്കുക അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റി എടുക്കുക.
ചെറുതായി വഴന്നു വരുമ്പോൾ അര ടീസ്പൂൺ കുരുമുളക് പൊടിച്ചത് ചേർക്കുക ശേഷം നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി നന്നായി മൂപ്പിച്ച് എടുക്കുക. ശേഷം എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പൊടികളുടെ പച്ചമണം മാറി വരുമ്പോൾ ആവശ്യമായ വാളൻപുളി ചേർത്ത് കൊടുക്കുക.
അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ ഡ്രൈ ആയി വന്നു തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങാപാലിന്റെ രണ്ടാം പാലിൽ ചേർത്തു കൊടുക്കുക ശേഷം തിളപ്പിക്കാനായി വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കായപ്പൊടിയും ഒരു ചെറിയ കഷണം ശർക്കരയും ചേർത്ത് കൊടുക്കുക. നല്ലതുപോലെ തിളച്ച് കുറുകി എണ്ണ എല്ലാം തെളിഞ്ഞു വരും വരെ നന്നായി അടച്ചുവെച്ച് വേവിക്കുക. എല്ലാം പാകമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. Credit : Mia kitchen