Making Of Tasty Fish Achar : നമ്മളെല്ലാവരും തന്നെ അച്ചാറുകൾ വീട്ടിൽ തയ്യാറാക്കുന്ന അവരായിരിക്കും കൂടുതലായും മാങ്ങ അച്ചാറുകൾ ആയിരിക്കും ഉണ്ടാക്കുന്നത് എന്നാൽ വ്യത്യസ്തമായ രീതിയിൽ നമുക്ക് മീൻ അച്ചാർ ഉണ്ടാക്കി വച്ചാലോ. ഇതുപോലെയാണ് മീൻ അച്ചാർ ഉണ്ടാക്കുന്നത് എങ്കിൽ അത് ഒരു വർഷം വരെ ഇരുന്നാലും കേടാവുകയില്ല. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി 500 ഗ്രാം മീൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുക്കുക നല്ല മാംസമുള്ള മീൻ എടുക്കുന്നതായിരിക്കും.
നല്ലത് ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം മീൻ എല്ലാം അതിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക ശേഷം അത് കോരി മാറ്റുക. എണ്ണയിലേക്ക് ഒരു കപ്പ് വെളുത്തുള്ളി ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്.
ഒരു കപ്പ് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് രണ്ട് ടീസ്പൂൺ ഉലുവപ്പൊടി അര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം മാറി വരുമ്പോൾ കറിവേപ്പിലയും അതുപോലെ തന്നെ വറുത്തു വച്ചിരിക്കുന്ന മീനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം മുക്കാൽ കപ്പ് വിനാഗിരിയും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അത് തിളപ്പിക്കാനായി വയ്ക്കുക. നല്ലതുപോലെ തിളച്ച് എണ്ണ എല്ലാം തെളിഞ്ഞു വരുന്ന സമയത്ത് ഒരു ചെറിയ കഷണം ശർക്കര അതിലേക്ക് ചേർത്തു കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. ശേഷം പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Shamees kitchen