ഹൈന്ദവ വീടുകളിൽ സംബന്ധിച്ചിടത്തോളം നമ്മൾ മുടങ്ങാതെ രണ്ടുനേരവും ചെയ്യേണ്ട കാര്യമാണ് വീട്ടിൽ നിലവിളക്ക് കൊടുത്തി വയ്ക്കുക എന്നുള്ളത് നിലവിളക്കിന് ഒരു വീട്ടിൽ വളരെയധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത് കാരണം നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവും മടുഭാഗം മഹാവിഷ്ണുവും മുകൾഭാഗം ശിവനും ആണ്. അതുപോലെ തന്നെ നിലവിളക്കിൽ ഉള്ള നാളം ലക്ഷ്മി ദേവിയെയും അതിലെ പ്രകാശം സരസ്വതി ദേവിയെയും അതിന്റെ ചൂട് പാർവതി ദേവിയെയും ആണ് സൂചിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ എത്രത്തോളം പ്രാധാന്യപ്പെട്ടതാണ് നിലവിളക്ക് എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ നിലവിളക്കിനെ പറ്റി പറയുമ്പോൾ കൂടുതലായും കേൾക്കുന്നതാണ് നിലവിളക്ക് ലക്ഷ്മി ദേവിയാണ് എന്നുള്ളത്. മഹാലക്ഷ്മിയുടെ സാന്നിധ്യം നിലവിളക്കിൽ ഉണ്ട് അതുകൊണ്ടുതന്നെ ദേവിയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ വളരെ അത്യാവശ്യമായി വേണ്ട കാര്യമാണ്.
അതുകൊണ്ടുതന്നെ നിലവിളക്കിനു മുൻപിൽ നിന്നുകൊണ്ട് ലക്ഷ്മി ദേവിയെയും പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാതരത്തിലുള്ള കഷ്ടപ്പാടുകളും ഇല്ലാതായി ജീവിതം മെച്ചപ്പെട്ട രീതിയിൽ വരും എന്ന കാര്യത്തിൽ സംശയമില്ല. പ്രാർത്ഥന ഇപ്രകാരമാണ്. നമസ്തേസ്തു മഹാമായേ ശ്രീപീടെ സുരപൂജിതേ ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ.
ഈ സ്തോത്രം നിങ്ങൾ മൂന്നുപ്രാവശ്യമെങ്കിലും എല്ലാ ദിവസവും മുടങ്ങാതെ നിലവിളക്കിനു മുൻപിൽ പ്രാർത്ഥിക്കുക. മറ്റെല്ലാ പ്രാർത്ഥനകൾ കഴിഞ്ഞതിനുശേഷം മറക്കാതെ ഈ പ്രാർത്ഥനയും കൂടി നിങ്ങൾ ഉൾപ്പെടുത്തുക. നിങ്ങളുടെ ജീവിതത്തിലെ എല്ലാതരത്തിലുള്ള വിഷമതകളും സാമ്പത്തികപരമായും മാനസിക പരമായും കുടുംബപരമായും ഉള്ള എല്ലാതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതായി മഹാലക്ഷ്മിയുടെ പൂർണ്ണ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാവരും മുടങ്ങാതെ ചെയ്യുക. Credit : Infinite stories