Making Of Tasty Kariveppila Podi : കറിവേപ്പില നമ്മൾ സാധാരണ ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും എടുത്തു കളയുകയായിരിക്കും പതിവ് എന്നാൽ അത് നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമായിട്ടുള്ളതാണ് എന്ന് അറിയാമോ കറിവേപ്പില നമ്മൾ ആഹാരം ആകുകയാണെങ്കിൽ നിരവധി ആരോഗ്യഗുണങ്ങൾ ആയിരിക്കും നമുക്ക് ലഭിക്കുന്നത് എന്നാൽ കറിവേപ്പില എല്ലാവർക്കും തന്നെ കഴിക്കാൻ പറ്റുന്ന രീതിയിൽ ഒരു ചമ്മന്തി പൊടിയുടെ പരുവത്തിൽ തയ്യാറാക്കിയാലോ. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ആവശ്യമുള്ള അത്രയും കറിവേപ്പില എടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില അതിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക ശേഷം അത് മാറ്റി വയ്ക്കുക അടുത്തതായി അതേ പാനിലേക്ക് രണ്ട് ടീസ്പൂൺ ഉഴുന്ന് രണ്ട് ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളിയും 12 വറ്റൽ മുളകും ചേർത്തു കൊടുക്കുക.
അതെല്ലാം നല്ലതുപോലെ വറുത്ത് വരുമ്പോൾ മാറ്റിവയ്ക്കുക ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 10 വെളുത്തുള്ളി ചേർത്തു കൊടുക്കുക വെളുത്തുള്ളിയുടെയും നിറം മാറി വരുമ്പോൾ അതും കോരി മാറ്റുക ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇവയെല്ലാം തന്നെ ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ ജീരകം പൊടിച്ചതും ആവശ്യത്തിന് ഉപ്പ്.
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ കായപ്പൊടി അര ടീസ്പൂൺ ശർക്കര എന്നിവ ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക ഇതിൽ ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടുള്ളതല്ല അതിനുശേഷം മൂന്നു വെളുത്തുള്ളി ചേർത്ത് ഇളക്കി ഒരു പ്രാവശ്യം കൂടി മിക്സിയിൽ കറക്കിയെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക ഇത് നിങ്ങൾക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം ഇഡലിയുടെയോ ദോശയുടെയോ കൂടെ കഴിക്കാവുന്നതാണ്. Credit : Shamees kitchen