ഓട്ടുപാത്രങ്ങൾ നമ്മൾ സാധാരണയായി ദിവസവും ഉപയോഗിക്കാറില്ല വല്ലപ്പോഴും മാത്രമായിരിക്കും ഉപയോഗിക്കുന്നത്. കൂടുതൽ നാളും നമ്മളത് സൂക്ഷിച്ചുവയ്ക്കാൻ ആയിരിക്കും ഉപയോഗിക്കുന്നത് അല്ലെങ്കിൽ ചിലർ അത് ഭംഗിയുണ്ടാക്കി ഇരിക്കുന്നതിന് വേണ്ടി ചെയ്യാറുണ്ട് എന്നാൽ നമ്മൾ ഉപയോഗിക്കുന്ന കൂട്ടുപാത്രങ്ങൾ ആണെങ്കിൽ ഒരു പ്രാവശ്യം ഉപയോഗിച്ചാൽ കുറെനാൾ കഴിഞ്ഞായിരിക്കും വീണ്ടും അത് ഉപയോഗിക്കുന്നത്.
അതുവരെ അത് കേടാകാതെ ഇരിക്കുകയും വേണം. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ദിവസവും അരികഴുകുന്ന വെള്ളം മാത്രം മതി അരി കഴുകിയെടുത്ത വെള്ളം ഒരു വലിയ പാത്രത്തിൽ ഒഴിച്ച് വയ്ക്കുക ഓട്ടുപാത്രങ്ങൾ മുക്കിവയ്ക്കാൻ പാകത്തിന് വെള്ളം എടുക്കേണ്ടതാണ് ശേഷം അതിലേക്ക് പാത്രങ്ങളെല്ലാം തന്നെ മുക്കി വയ്ക്കുക.
അരമണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രമല്ല പുറത്തേക്ക് എടുക്കുക ശേഷം സോപ്പ് ഉപയോഗിച്ചുകൊണ്ട് നന്നായി ഉറച്ചു കഴുകുക. സാധാരണ നമ്മൾ കഴുകുന്നതിനേക്കാൾ വളരെയധികം വൃത്തിയോടെയും തിളക്കത്തോടെയും പാത്രങ്ങൾ കാണപ്പെടുന്നതായിരിക്കും. ശേഷം നന്നായി തുടച്ച് പുറത്ത് കുറച്ച് സമയം വെച്ച് അതിലെ വെള്ളമെല്ലാം പോയതിനുശേഷം മാത്രം എടുത്തു വയ്ക്കുക.
അടുത്തതായി സ്റ്റീൽ പാത്രങ്ങൾ അടുപ്പിൽ പാചകം ചെയ്യാനായി വെക്കുന്നതിനു മുൻപ് ചെയ്യേണ്ട ഒരു കാര്യമാണ് പാത്രത്തിലെ കരിപിടിക്കാതിരിക്കുന്നതിന് വേണ്ടി പാത്രം വയ്ക്കുന്നതിനു മുൻപായി പാത്രത്തിന്റെ അടിയിൽ എല്ലാം തന്നെ വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക അതിനുശേഷം നിങ്ങൾ അടുപ്പിൽ വയ്ക്കു ഒട്ടുംതന്നെ അതിന്റെ മുകളിൽ കരി പിടിക്കില്ല വെച്ചതിനുശേഷം ഒരു പേപ്പർ കൊണ്ട് തുടച്ച് എടുക്കാവുന്നതേയുള്ളൂ. പാത്രത്തിൽ കരി പിടിക്കാതെ ഉപയോഗിക്കാം. Video credit : Vichus vlogs