Making Of Tasty Chemeen Dry Fry : ചെമ്മീൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല വളരെ രുചികരമായ രീതിയിൽ ചെമ്മീൻ നമുക്ക് തയ്യാറാക്കി നോക്കിയാലോ എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ചെമ്മീൻ ഇതുപോലെ തയ്യാറാകൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മൺചട്ടിയിൽ എടുത്തു വയ്ക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മസാല പുരട്ടി വച്ചിരിക്കുന്ന ചെമ്മീൻ എടുത്ത് നല്ലതുപോലെ വറുത്ത് എടുക്കുക. ശേഷം കോരി മാറ്റി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് പൊട്ടിക്കുക. .
ശേഷം അഞ്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വറുത്തെടുക്കുക. സവാളയുടെ നിറം മാറി വരുമ്പോൾ എരിവിന് ആവശ്യമായ മുളകുപൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം പൊടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
തക്കാളി പകുതി വരുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഗ്രേവി പരുവം ആകുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചെമ്മീനും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ചെമ്മീനിലേക്ക് മസാല എല്ലാം നല്ലതുപോലെ യോജിച്ച് ഭാഗമാകുമ്പോൾ ആവശ്യത്തിനൊപ്പം ചേർത്ത് പകർത്തി വയ്ക്കാവുന്നതാണ്. Credit : Lillys natural tips