Making Of Tasty Fish Curry : കല്യാണത്തിന്റെ തലേദിവസം ഉണ്ടാക്കുന്ന സ്പെഷ്യൽ നോൺവെച്ച് കറികളിൽ വളരെയധികം ഋഷികരമായിട്ടുള്ളതാണ് മീൻ കറി നമ്മൾ സാധാരണ വെക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ആയിരിക്കും മീൻ കറി വയ്ക്കാറുള്ളത് അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിൽ മൂന്ന് കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുതിർക്കാൻ വയ്ക്കുക ശേഷം ഒരു മൺപാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് മൂപ്പിക്കുക അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചതും ആറ് വെളുത്തുള്ളി ചതച്ചതും രണ്ട് പച്ചമുളകും ഇട്ട് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. നല്ലതുപോലെ വഴറ്റിയെടുക്കുക ശേഷം എരുവിന് ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു നുള്ള് ഉലുവ പ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക
ശേഷം അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന പുളി വെള്ളവും ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പാകമായി വരുമ്പോൾ അതിൽ നിന്നും കുറച്ചു മസാല എടുത്ത് മുറിച്ച് വെച്ചിരിക്കുന്ന മീൻ ചേർത്തു കൊടുക്കുക ശേഷം മാറ്റിവെക്കുക അടുത്തതായി മസാലയിലേക്ക് കുറച്ചു വെള്ളം ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക.
ഇതേസമയം മറ്റൊരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ പരത്തിയതിനുശേഷം മുകളിലായി വീടിന്റെ ഇല വെച്ച് മൂന്ന് കുടംപുളിയും മസാല പുരട്ടി വെച്ചിരിക്കുന്ന മീനും വെച്ചു കൊടുക്കുക ശേഷം ഭാഗമായി കൊണ്ടിരിക്കുന്ന മസാലയിൽ നിന്ന് കുറേശ്ശെയായി അതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഒരു നുള്ള് കായപ്പൊടിയും ചേർത്ത് തിളപ്പിക്കാനായി വയ്ക്കുക. മീൻ നല്ലതുപോലെ വെന്ത് വരുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇറക്കി വയ്ക്കാം. Credit : Fathimas curry world