Making Of Tasty Inji Pachadi : കല്യാണസദ്യകളിൽ എല്ലാം വിളമ്പുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള ഇഞ്ചി പച്ചടി എല്ലാവരും തന്നെ കഴിച്ചിട്ടുണ്ടാകും എന്നാൽ അതുപോലെ നിങ്ങൾ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ വളരെയധികം രുചികരമായിരിക്കും എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അഞ്ച് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഉള്ളി നല്ലതുപോലെ വഴന്നു വരുമ്പോൾ കാൽ കപ്പ് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർത്ത് കൊടുക്കുക ശേഷം നന്നായി മൂപ്പിച്ച് എടുക്കുക.
യുടെ നിറം മാറി വരുമ്പോൾ അഞ്ച് വറ്റൽ മുളക് 3 പച്ചമുളക്, കറിവേപ്പില എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് രണ്ടു നുള്ള് ചെറിയ ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. ഇന്ത്യയെല്ലാം നല്ലതുപോലെ റോസ്റ്റ് ആയി വരുന്ന സമയത്ത് അതിലേക്ക് പുളിക്ക് ആവശ്യത്തിന് തൈര് ചേർത്ത് കൊടുക്കുക.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തൈര് ചേർത്തു കൊടുത്താൽ ഒരു കാരണവശാലും തിളപ്പിക്കാൻ പാടുള്ളതല്ല അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തതിന് ശേഷം ചെറുതായി ചൂടായി വരുമ്പോൾ ഓഫ് ചെയ്യുക. എങ്കിലും മാത്രമേ അതിന്റെ യഥാർത്ഥ രുചി കിട്ടുകയുള്ളൂ അതിനുശേഷം ഇറക്കി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Shamees kitchen