Making Of Tasty Rice Recipe : എന്നും ചോറ് ഒരുപോലെയല്ലേ കഴിക്കാറുള്ളത് എന്നാൽ ഇനി വ്യത്യസ്തമായ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കിയാലോ ഇതിന്റെ കൂടെ കഴിക്കാൻ മറ്റു കറികളുടെ ആവശ്യം ഒന്നുമില്ല അതുകൊണ്ട് തന്നെ വീട്ടമ്മമാർക്ക് കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കുകയും ചെയ്യാം. അതിനായി ആദ്യം നാല് മുട്ട ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു പച്ചമുളക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി.
യോജിപ്പിച്ചതിനുശേഷം സാധാരണ ഓംപ്ലേറ്റ് ഉണ്ടാക്കുന്നത് പോരെ ഉണ്ടാക്കിയെടുക്കുക ശേഷം അത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. അടുത്തതായി ഒരു ഉണ്ടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ കൂടി ചേർക്കുക ശേഷം മൂന്ന് ഏലക്കായ മൂന്ന് ഗ്രാമ്പു ഒരു കഷ്ണം പട്ട ഒരു തക്കോലം എന്നിവ ചേർത്ത് കൊടുക്കുക .
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക സവാള വാടി വരുമ്പോൾ ഒരു തക്കാളി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക. തക്കാളി വരുമ്പോൾ ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല ഒരു പച്ച മുളക് ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ആവശ്യത്തിന് മല്ലിയില രണ്ട് ടീസ്പൂൺ ഉണക്കമുന്തിരി എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
ശേഷം രണ്ട് ടീസ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് കഴിഞ്ഞതിനു ശേഷം അതിലേക്ക് ഏത് അരിയാണോ നിങ്ങൾ എടുക്കുന്നത് അത് ഇട്ടുകൊടുക്കുക ശേഷം. ഒരു കപ്പ് അരിയാണ് എടുക്കുന്നത് എങ്കിൽ രണ്ട് കപ്പ് വെള്ളം ചേർക്കുക ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. അരി നല്ലതുപോലെ ഭാഗമായി വരുമ്പോൾ അതിലേക്ക് നേരത്തെ എടുത്തു വച്ചിരിക്കുന്ന മുട്ടയും ചേർത്തു കൊടുത്ത് വീണ്ടും അടച്ചുവെച്ച് വേവിക്കുക ശേഷം നല്ലതുപോലെ ഡ്രൈയായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വെച്ച് രുചിയോടെ കഴിക്കാം. Credit : Shamees kitchen