ഈ ചൂടുകാലത്ത് കഴിക്കാൻ പറ്റിയ അടിപൊളി തൈര് കറി. കറിയും ചോറും ഇനി എളുപ്പത്തിൽ കാലിയാകും. | Making Of Tasty Curd Curry

Making Of Tasty Curd Curry : നമുക്കെല്ലാവർക്കും അറിയാം ഇപ്പോൾ വളരെയധികം ചൂടുള്ള സമയമാണ് നമ്മൾ ഇപ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് പുറത്തിറങ്ങുമ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണം ആയാൽ പോലും വളരെയധികം ശ്രദ്ധയോടെ വേണം കഴിക്കാൻ ശരീരത്തിന് വളരെയധികം തണുപ്പ് തരുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതായിരിക്കും ഇന്നത്തെ സമയത്ത് വളരെ ഉത്തമമായിട്ടുണ്ടാകുന്നത് നമുക്ക് കഴിക്കുമ്പോൾ വയറിനു യാതൊരു തരത്തിലുള്ള കുഴപ്പങ്ങളും ഉണ്ടാകാനും പാടില്ല.

അതുകൊണ്ടുതന്നെ നമുക്ക് തൈര് ഉപയോഗിച്ചുകൊണ്ട് വളരെയധികം രുചികരമായ കറി ഉണ്ടാക്കി നോക്കാം. ഇത് തയ്യാറാക്കുന്നതിന് വേണ്ടി കട്ട തൈര് തന്നെ എടുക്കേണ്ടതാണ് അതൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് ചെറുതായി ലൂസാക്കി എടുക്കുക ശേഷം കുറച്ചു മല്ലിയില അതിലെക്കിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക.

ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ജീരകം കൊടുക്കുക ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക അവ നന്നായി മൂത്തു വരുമ്പോൾ പകുതി സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായി വഴറ്റിയെടുക്കുക .

ഉള്ളിയുടെ നിറം മാറുമ്പോൾ പകുതി തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളി നന്നായി വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ കായപ്പൊടിയും വറ്റൽ മുളകും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മാറ്റിവെച്ച് ചെറുതായി ചൂട് മാറിയതിനു ശേഷം എടുത്തു വച്ചിരിക്കുന്ന തൈരിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഈ കറി എല്ലാവരും ചെയ്തു നോക്കണേ. Video credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *