Making Of Tasty Soya Side Dish : സോയാചങ്ക്സ് മുട്ടയും ചേർത്തുകൊണ്ട് നിങ്ങൾ ഇതുപോലെ ഒരു വിഭവം തയ്യാറാക്കി നോക്കൂ സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇതുപോലെ തയ്യാറാക്കി കൊടുക്കുകയാണെങ്കിൽ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും കൂടാതെ ഇതുപോലെ തന്നെ ഇനി നിങ്ങൾ സോയ ഉണ്ടാകും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ രണ്ട് കപ്പ് സോയ എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക.
അതിലേക്ക് കുറച്ച് ഉപ്പ് കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക നന്നായി വെന്തു കഴിഞ്ഞതിനു ശേഷം അതിലെ ചൂടുവെള്ളം മാറ്റി പച്ചവെള്ളം ഒഴിച്ച് നല്ലതുപോലെ പിഴിഞ്ഞെടുക്കുക മൂന്നുപ്രാവശ്യമെങ്കിലും ഇതുപോലെ ചെയ്യേണ്ടതാണ്. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കുക രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം അരി ഒരു ടീസ്പൂൺ കോൺഫ്ലവർ പൊടി ചേർത്തു കൊടുക്കുക ഇത് നിങ്ങൾ ഒരു കാരണവശാലും പാടുള്ളതല്ല അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന സോയ അതിലേക്കിട്ട് നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കുക. അത് പകർത്തി വയ്ക്കുക അടുത്തതായി അതേ പാനിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് നന്നായിഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു ടീസ്പൂൺ ജീരകവും ചേർത്തു കൊടുക്കുക അതുകഴിഞ്ഞ് ഒരു സവാള ചെറുതായി അരിഞ്ഞത് നന്നായി ഇളക്കി യോജിപ്പിക്കുക സവാള വാടി വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാം പാകമാകുമ്പോൾ എരിവിന് ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം മാറി വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന സോയ അതിലേക്കിട്ടു കൊടുക്കുക രണ്ട് പച്ചമുളകും ചേർത്തു കൊടുക്കുക. മസാല സോയയിലേക്ക് നന്നായി ചേർന്ന് വന്നതിനുശേഷം ഇറക്കി വയ്ക്കുക. ശേഷം കഴിക്കാം. Credit : Lillys natural tip