Making Of Tasty Banana Idiyappam : വീട്ടിൽ എപ്പോഴെങ്കിലും പഴം ബാക്കി വരുന്ന പോകാറുണ്ടോ ഉണ്ടെങ്കിൽ നമുക്ക് അത് ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ടേസ്റ്റി ആയ ഇടിയപ്പം തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കാനും വളരെയധികം എളുപ്പമാണ് അതിനായി ആദ്യം തന്നെ രണ്ട് നേന്ത്രപ്പഴം എടുത്ത് ആവിയിൽ പുഴുങ്ങിയെടുക്കുക .
ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു കപ്പ് ഇടിയപ്പത്തിന്റെ പൊടി അതിലേക്ക് ചേർത്ത് കൊടുക്കുക ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക .
ശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി കുറച്ച് എടുക്കുക ഒഴിക്കുമ്പോൾ ചൂടുവെള്ളം തന്നെ ഒഴിച്ചുകൊടുക്കേണ്ടതാണ് കൈകൊണ്ട് ഒരു അഞ്ചു മിനിറ്റ് എങ്കിലും നന്നായി ഇളക്കി യോജിപ്പിക്കേണ്ടതാണ്. അതിനുശേഷം ഇടിയപ്പത്തിന്റെ സേവനാഴി എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക.
ശേഷം ഒരു വാഴയിലയിലേക്ക് അത് പിഴിഞ്ഞ് ഇടിയപ്പം സാധാരണ ഇങ്ങനെയാണ് തയ്യാറാക്കുന്നത് അതുപോലെ ഉണ്ടാക്കിയെടുക്കുക അതിനുമുകളിൽ നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് തേങ്ങ ചിരകിയതും ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം ആവിയിൽ ഒരു അഞ്ചു മിനിറ്റ് എങ്കിലും നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : Shamees kitchen