Making Of Soft Idiyappam With Rice : ഇടിയപ്പം ഉണ്ടാക്കാൻ ഇനി ചോറ് മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം സാധാരണ നിങ്ങൾ ഇടിയപ്പം ഉണ്ടാക്കുന്നതിനേക്കാൾ വളരെയധികം സോഫ്റ്റ് കഴിക്കാൻ വളരെയധികം ആയിരിക്കും ഇത് തന്നെ കഴിക്കാനും വളരെയധികം ആണ് അതുകൊണ്ട് പ്രത്യേക കറിയൊന്നും ആവശ്യമില്ല എങ്ങനെയാണ് ഈ ഇടിയപ്പം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് ചോറ് ഇട്ടുകൊടുക്കുക ശേഷം അത് ഒട്ടും തന്നെ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക അതിനുശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക ഭാഗത്തിനുള്ള മാവ് ആണെങ്കിൽ മതി ഇല്ലെങ്കിൽ കുറച്ചു കൂടി വേണമെങ്കിൽ അരിപ്പൊടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം പാകമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ ഓയിലോ ഒഴിച്ചുകൊടുക്കുക ശേഷം വീണ്ടും അഞ്ചു മിനിറ്റോളം നന്നായി കൈകൊണ്ട് കുഴച്ചെടുക്കുക.
എത്ര സമയം നിങ്ങൾ കുഴയ്ക്കുന്നുവോ അത്രയും നൂലപ്പം വളരെ സോഫ്റ്റ് ആയി തന്നെ കിട്ടുന്നതായിരിക്കും. അതിനുശേഷം ഇടിയപ്പം ഉണ്ടാക്കുന്ന സേവനാഴി എടുത്ത് അതിലേക്ക് അതിനെ അനുയോജ്യമായ അച്ച് ഇട്ടു കൊടുക്കുക. ശേഷം തയ്യാറാക്കിയ മാവ് അതിലേക്ക് ഇട്ടു വയ്ക്കുക അടുത്തതായി ഇഡലി പാത്രം എടുക്കുക ശേഷം ഓരോ കുഴിയിലും കുറച്ചു വെളിച്ചെണ്ണ തടവി കൊടുക്കുക,.
ശേഷം സേവനാഴിയിൽ നിന്ന് മാവ് അതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക വേണമെങ്കിൽ നിങ്ങൾക്ക് കുറച്ച് തേങ്ങ ചിരകിയത് അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. എല്ലാം തയ്യാറാക്കിയതിനുശേഷം ഇഡലി പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് ആവി വന്നു കഴിയുമ്പോൾ അതിലേക്ക് ഇറക്കി വയ്ക്കുക ശേഷം അഞ്ച് മിനിറ്റ് നന്നായി വേവിക്കുക. വെന്തു കഴിയുമ്പോൾ പുറത്തേക്ക് എടുത്ത് കഴിക്കാവുന്നതാണ്.credit : Mia kitchen