Making Of Tasty Soft Vada With Dosa Batter : വട ഉണ്ടാക്കാൻ ഇനി ഒരു കപ്പ് ദോശമാവ് ഉണ്ടെങ്കിൽ പ്ലേറ്റ് നിറയെ തന്നെ തയ്യാറാക്കി എടുക്കാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഈ വടയുടെ റെസിപ്പി എങ്ങനെയാണ് എന്ന് പരിചയപ്പെടാം. ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ ചെറിയ ജീരകം ഇട്ട് ചൂടാക്കുക.
അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ നാലു പച്ചമുളഗ് ചെറുതായി അരിഞ്ഞത് ചെറിയ കഷണം ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ വറ്റൽമുളക് പൊടിച്ചത് ചേർത്ത് കൊടുക്കുക .
ആവശ്യത്തിന് ഉപ്പ് ചേർക്കുക നല്ലതുപോലെ വഴുന്ന മൂത്ത് വരുമ്പോൾ അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം മുക്കാൽ കപ്പ് ദോശമാവും ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. നന്നായി ഡ്രൈ ആയി വരണം.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. അതിലേക്ക് മല്ലിയിലയും ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം വടയുടെ ഷേപ്പിലേക്ക് മാവ് എടുത്ത് തയ്യാറാക്കി വെക്കുക. ചൂടായ എണ്ണയിലേക്ക് ഓരോ വടയായി ഇട്ടു കൊടുക്കാവുന്നതാണ്. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാം. Credit : Mia kitchen