ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ച് പലർക്കും തന്നെ ജലദോഷം ചുമാ കഫക്കെട്ട് പനി എന്നിവയെല്ലാം വന്നുകൊണ്ടിരിക്കുകയാണ് കാരണം കാലാവസ്ഥ മാറ്റം എല്ലാവരെയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു നമ്മൾ കഫക്കെട്ട് വരുന്ന സമയത്ത് മരുന്നുകൾ കഴിക്കാറുണ്ട് രണ്ടുദിവസത്തിനകം അത് മാറുകയും ചെയ്യും.
എന്നാൽ അത് നെഞ്ചിൽ തന്നെ കെട്ടിക്കിടക്കുകയാണ് പലപ്പോഴും സംഭവിക്കുന്നത്. പിന്നീട് ഒരു സാഹചര്യം വരുമ്പോൾ കഫക്കെട്ട് കൂടി വരുകയും ചെയ്യും അതുകൊണ്ട് തന്നെ ഇനി ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാക്കുമ്പോൾ നെഞ്ചിനകത്ത് നിന്ന് കഫക്കെട്ടിന്റെ എല്ലാം തന്നെ പുറത്തേക്ക് കൊണ്ടുവരുന്നതിന് വേണ്ടി നമുക്ക് ഒരു മരുന്ന് പ്രയോഗിക്കാം.
അതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് രണ്ടോ മൂന്നോ ആടലോടകം എടുത്ത് ആവിയിൽ കുറച്ച് സമയം വെച്ചതിനുശേഷം അതിന്റെ ഇല പിഴിഞ്ഞ് നീര് എടുക്കുക ഏകദേശം ഒരു ടീസ്പൂൺ എങ്കിലും ഉണ്ടാകണം. ശേഷം അതിലേക്ക് രണ്ട് വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ അഞ്ചോ ആറോ കുരുമുളക് പൊടിച്ചത് ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് ദിവസത്തിൽ ഒരു രണ്ടുപ്രാവശ്യമെങ്കിലും നിങ്ങൾ ഓരോ സ്പൂൺ വീതം കഴിക്കുക എന്നാൽ കഫക്കെട്ട് എത്ര വലിയതായാലും വളരെ എളുപ്പത്തിൽ തന്നെ പോവുകയും ചെയ്യും എല്ലാം പുറത്തേക്ക് തന്നെ പോവുകയും ചെയ്യും അതുകൊണ്ടുതന്നെ നെഞ്ചിൽ ഒട്ടും തടസ്സം ഉണ്ടാവുകയില്ല. എല്ലാവരും ഇത് ചെയ്തു നോക്കൂ. Credit : Sheena’s Vlogs