Making Of Tasty Fish Fry Masala : നമ്മളെല്ലാവരും തന്നെ മീൻ പൊരിക്കുന്നവരാണ് മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ പലർക്കും ഇഷ്ടം മീൻ വറുത്തു കഴിക്കുന്നതിനോട് ആണ് കാരണം ചെറിയ കുട്ടികൾക്കെല്ലാം അതാണ് ഏറ്റവും ഇഷ്ടം എന്നാൽ അതിന് രുചികരമാക്കുന്നത് നമ്മൾ ചേർക്കുന്ന മസാല തന്നെയാണ്. അതുകൊണ്ടുതന്നെ മീൻ പൊരിക്കുമ്പോൾ അതിന്റെ മസാല വളരെ കൃത്യമായി തന്നെ തയ്യാറാക്കണം അത് രുചികരവും ആയിരിക്കണം. അതുകൊണ്ട് നമുക്ക് എങ്ങനെ ഒരു നല്ല മസാല മീൻ വറുക്കുമ്പോൾ തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് അതിലേക്ക് ഒരു വലിയ സ്പൂൺ നിറയെ മുളകുപൊടിയെടുക്കുക ശേഷം ഒരു ടീസ്പൂൺ സാധാ മുളകുപൊടിയും എടുക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് കാൽ ടീസ്പൂൺ ഗരം മസാല രണ്ടു പച്ചമുളക് ചെറിയ കഷണം ഇഞ്ചി നാല് അല്ലി വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക അതോടൊപ്പം ഒന്നര ടീസ്പൂൺ ചെറുനാരങ്ങാനീരും ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്തു കൊടുക്കുക.
ശേഷം ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് കാൽ കപ്പ് ചൂടുവെള്ളം അതിലേക്ക് ഒഴിച്ച് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. കുഴമ്പ് രൂപത്തിലുള്ള മസാലയാണ് നമുക്ക് വേണ്ടത് അതിനെ അനുസരിച്ച് വെള്ളം ചേർത്ത് കൊടുക്കുക. അടുത്തതായി ഏത് മീനാണോ നിങ്ങൾ വറക്കാനായി എടുക്കുന്നത് അത് നല്ലതുപോലെ അഴകി വൃത്തിയാക്കി മുറിച്ച് വയ്ക്കുക .
ശേഷം മസാലയിലേക്ക് ഇട്ട് നന്നായി തേച്ചുപിടിപ്പിക്കുക ഇത് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി അടച്ചു വയ്ക്കുക അതിനുശേഷം പൊരിക്കാവുന്നതാണ്. ഒരു പാൻ ചൂടാക്കി അതിലേക്ക് വറക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം മീൻ എല്ലാം ഓരോന്നും ഇട്ട് നല്ലതുപോലെ പൊരിച്ച് എടുക്കുക വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുക അപ്പോൾ വറുത്ത മീനിനെ പ്രത്യേക രുചിയായിരിക്കും. എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കുമല്ലോ. Credit : sruthis kitchen