Making Of Chappathi Sweet Dish : ചപ്പാത്തി മാവ് ബാക്കി വരികയാണെങ്കിൽ എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ഇതുപോലെ ഒരു വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി 250 ഗ്രാം ശർക്കരയെടുത്ത് ഒരു പാനിൽ ഇട്ടുവയ്ക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ശർക്കരപ്പാനി തയ്യാറാക്കുക അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് ബാക്കിവരുന്ന ചപ്പാത്തി മാവ് വെള്ളത്തിൽ ഇട്ടു വയ്ക്കുക .
ശേഷം അത് വെള്ളത്തിൽ ഇട്ട് നല്ലതുപോലെ കൈകൊണ്ടോ അല്ലെങ്കിൽ ചപ്പാത്തി കോലുകൊണ്ട് ഉടച്ച് കലക്കി എടുക്കുക. ശേഷം അത് അരിച്ച് വെള്ളം മാത്രം എടുക്കുക ആ വെള്ളം ശർക്കര പാനിയിലേക്ക് ഒഴിച്ചുകൊടുത്ത് മീഡിയം തീയിൽ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക വീണ്ടും ഇളക്കുക.
വീണ്ടും ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക അതിലേക്ക് നാല് ഏലക്കായ പൊടിച്ചതും ചേർത്തു കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. ചെറുതായി കുറുകി വരുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കുക. ഇനി കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക അപ്പോൾ കട്ടിയായി വരുന്നത് കാണാം. നമ്മൾ ഹൽവ ഉണ്ടാക്കാറില്ലേ .
അതിന്റെ ഭാഗത്തിനായിരിക്കണം വരേണ്ടത്. നിങ്ങൾക്ക് വേണമെങ്കിൽ അതിലേക്ക് കശുവണ്ടിയോബദാം ഉണക്കമുന്തിരി അങ്ങനെ ഏതു വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ് ശേഷം അത് ഒരു പാത്രത്തിലേക്ക് പകർത്തി ഒരു മണിക്കൂർ നേരത്തേക്ക് സെറ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. നന്നായി ചൂടാറിയതിനു ശേഷം ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ച് എടുക്കാവുന്നതാണ്, credit : sruthis Kitchen