Making Of Tasty Sugiyan : തട്ടുകടകളിൽ നിന്ന് എണ്ണപ്പലഹാരങ്ങൾ കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അതിൽ നിങ്ങൾക്ക് ഏറ്റവും അധികം ഇഷ്ടമുള്ളത് ഏത് പലഹാരത്തിനോടാണ്. തട്ടുകടകളിൽ നിന്ന് കിട്ടുന്ന സുഖിയൻ വളരെയധികം ആണ് അത് ഇഷ്ടപ്പെടുന്നവർക്ക് ഇനി വീട്ടിലും തയ്യാറാക്കാം അതിനായി തട്ടുകടകളിലേക്ക് പോകണം എന്നില്ല. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് കടലപ്പരിപ്പ് ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക .
അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി വേവിക്കാൻ വയ്ക്കുക വെന്തു വന്നതിനുശേഷം അത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് ശർക്കര ഇട്ടു കൊടുക്കുക അതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി അലിയിച്ച് എടുക്കുക അലിഞ്ഞു വന്നതിനുശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക.
ഇത് നന്നായി മിക്സ് ആയി വരുമ്പോൾ അര ടീസ്പൂൺ ചുക്കുപൊടി ചേർത്ത് കൊടുക്കുക. ശേഷം ജീവിച്ചുവച്ചിരിക്കുന്ന പരിപ്പ് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഇത് നല്ലതുപോലെ ഡ്രൈ ആയി വരേണ്ടതാണ് അപ്പോൾ മാത്രമാണ് നന്നായി ഉണ്ടാക്കാൻ പറ്റുന്നത് ശേഷം ഒരു ടീസ്പൂൺ നീ കൂടി ചേർത്ത് നന്നായി ഡ്രൈ ആക്കി എടുക്കുക. ശേഷം പകർത്തി വയ്ക്കുക അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ എടുക്കുക.
അതിലേക്ക് ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും ഒരു നുള്ളു ആവശ്യത്തിന് വെള്ളവും ചേർത്ത് ലൂസ് ആയിട്ടുള്ള മാവ് തയ്യാറാക്കുക. തയ്യാറാക്കിയ ഫില്ലിംഗ് ചെറിയ ഉരുളയായ് ഉരുട്ടിയെടുത്ത് വയ്ക്കുക. ശേഷം ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഓരോ ഉരുളകളും തയ്യാറാക്കിയ മാവിൽ മുക്കിയെടുത്ത് എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. Credit : Shamees kitchen