Making Of Vegetable Kuruma : രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അതിന് സൈഡ് കറിയായി എല്ലാവരും ഉണ്ടാക്കുന്നത് കുറുമയായിരിക്കും പലതരത്തിലുള്ള കുറുമയും നമ്മൾ ഉണ്ടാകാറുണ്ട് ഏതു കുറുമ ഉണ്ടാക്കിയാലും ഇനി വെറും 5 മിനിറ്റ് മാത്രം മതി. കാരണം കുക്കർ ഉണ്ടെങ്കിൽ ഇനി പാചകം ആദ്യമായി തുടങ്ങുന്നവർക്ക് ആയാലും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ.
അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ പെരുംജീരകം ചേർത്ത് നന്നായി മൂപ്പിക്കുക അതിലേക്ക് ആറു വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ചെറുതായി മുഖത്ത് വരുമ്പോൾ നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ഒരു രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക,
സവാള വഴന്നു വരുമ്പോൾ അഞ്ച് വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മീഡിയം വലുപ്പത്തിൽ കിഴങ്ങ് ക്യാരറ്റ് ബീൻസ് ഗ്രീൻപീസ് എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് 2 1/2 ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് വെള്ളം ഒഴിച്ചു കൊടുക്കുക.
നമ്മൾ ഇട്ട പച്ചക്കറികൾക്ക് മുകളിലായി വെള്ളം നിൽക്കേണ്ടതാണ്. ശേഷം അടച്ചുവെച്ച് വേവിക്കുക. സമയം ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും 10 കശുവണ്ടി പരിപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം പച്ചക്കറി വെന്തു കഴിയുമ്പോൾ അതിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക ശേഷം അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി മല്ലിയിലയും ചേർത്ത് പകർത്താവുന്നതാണ്. Credit : Lillys natural tip