Making Of Tasty Kerala Style Chammanthi : നമ്മളെല്ലാവരും തന്നെ പല തരത്തിൽ ചമ്മന്തികൾ ഉണ്ടാക്കുന്നവരായിരിക്കും. നമ്മൾ മലയാളികൾക്ക് ഒരുപാട് കറികൾ ഒന്നും ആവശ്യം തന്നെയില്ല ഒരു ചമ്മന്തി ഉണ്ടെങ്കിൽ അത് തന്നെ ധാരാളം പലതരത്തിൽ നമ്മൾ പല രുചിയും ചമ്മന്തികൾ ഉണ്ടാക്കാറുണ്ട് അതുപോലെ തന്നെ വളരെ വ്യത്യസ്തമായ രീതിയിൽ ഒരു ചമ്മന്തി തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു കുടം വെളുത്തുള്ളിയും അതുപോലെ മൂന്ന് വറ്റൽ മുളകും കറിവേപ്പിലയും ചുട്ടെടുക്കുക ശേഷം വെളുത്തുള്ളി അതിൽ നിന്നും വേർപെടുത്തിയെടുക്കുക ശേഷം അതിലേക്ക് ഒരു ചെറിയ കഷണം പുളിയും ആവശ്യത്തിന് ഉപ്പും ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം ആദ്യം തന്നെ വെളുത്തുള്ളി ചതച്ചെടുക്കുക.
ശേഷം പറ്റൽ മുളക് ചേർത്ത് ചതക്കുക അതിലേക്ക് കറിവേപ്പിലയും ഉപ്പും പുളിയും ചേർത്ത് എടുക്കുക. മിക്സിയിൽ ഇട്ട് അരയ്ക്കാൻ ശ്രമിക്കരുത്. അങ്ങനെയും ഉണ്ടാക്കാം പക്ഷേ ചതച്ച് എടുക്കുമ്പോൾ ആയിരിക്കും അതിന്റെ രുചി വളരെയധികം കൂടുന്നത് അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ശേഷം അത് മുഴുവനായി എടുത്ത് മിക്സ് ചെയ്യുക ഉപ്പു ഭാഗമാണോ എന്ന് നോക്കി പകർത്തി വയ്ക്കുക.
വളരെ എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഈ ഒരു ചമ്മന്തി മാത്രം മതി എത്ര വേണമെങ്കിലും നമുക്ക് ചോറുണ്ണാൻ സാധിക്കും. എല്ലാവരും ഇതുപോലെ ഒന്ന് ഇന്ന് തന്നെ ചമ്മന്തി തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Neethus Malbar kitchen