Making Of Tasty Vazhuthanaga Curry : വഴുതനങ്ങ സാധാരണ എല്ലാവർക്കും തന്നെ കഴിക്കാൻ വളരെയധികം മടിയാണ് പക്ഷേ അത് ശരിയായ രീതിയിൽ ഉണ്ടാക്കുകയാണെങ്കിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറി കൂടിയാണ് സാധാരണ കുട്ടികളായിരിക്കും ഇത് കഴിക്കാൻ വളരെ മടി കാണിക്കുന്നത് അവർക്ക് എല്ലാം തന്നെ കൊടുക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു വഴുതനങ്ങ കറിയാണ് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം ഒരു അരപ്പ് തയ്യാറാക്കണം.
ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു പിടിയോളം മല്ലിയില ചേർത്ത് കൊടുക്കുക ശേഷം മൂന്ന് ടീസ്പൂൺ കപ്പലണ്ടി നാല് വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി രണ്ട് പച്ചമുളക് ഒരു ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ മല്ലി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കുക ശേഷം നാല് വഴുതന എടുത്ത് അത് നാലായി പകുതി വരെ മുറിക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
അതിലേക്ക് വഴുതനങ്ങയോ ഓരോന്നും ഇട്ട് പകുതി പൊരിച്ചെടുക്കുക. ശേഷം അത് കോരി മാറ്റതായി മറ്റൊരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം അതിലേക്ക് 20 ചുവന്നുള്ളി ചേർത്ത് വഴറ്റിയെടുക്കുക കറിവേപ്പില ചേർത്ത് കൊടുക്കുക ഉള്ളിവടന്നു വരുമ്പോൾ അരപ്പ് ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക അരപ്പിന്റെ പച്ചമണം എല്ലാം മാറി വരുമ്പോൾ ഒരു കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ ചേർത്തുകൊടുക്കുക നന്നായി കുറുകി വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് കൊടുക്കുക അര ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടീസ്പൂൺ പുളി വെള്ളവും ഒരു ചെറിയ കഷണം ശർക്കരയും ചേർത്തു കൊടുക്കുക ശേഷം അത് അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി എണ്ണയെല്ലാം തെളിഞ്ഞു വരുമ്പോൾകുറച്ചു കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാവുന്നതാണ്. Credit : Shamees kitchen