രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശയും ഇഡലിയും ഉണ്ടാക്കാത്ത വീടുകൾ ഉണ്ടാകില്ല വല്ലപ്പോഴെങ്കിലും ഒരു പ്രാവശ്യമെങ്കിലും നല്ല ഇഡലിയും ദോശയും എല്ലാവരും ഉണ്ടാക്കിയിരിക്കും ഇന്നത്തെ കാലത്ത് മിക്കവാറും ആളുകൾ പുറത്തുനിന്നായിരിക്കും മാവ് റെഡിമെയ്ഡ് ആയി വാങ്ങിക്കുന്നത്. എന്നാൽ വീട്ടിൽ തന്നെ മാവ് തയ്യാറാക്കുന്ന വീട്ടമ്മമാരും നമുക്കിടയിൽ ധാരാളമാണ് അവർക്ക് വേണ്ടി വളരെ എളുപ്പത്തിൽ സോഫ്റ്റ് ആയിട്ടുള്ള ദോശയും ഇഡലിയും തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്,
സാധാരണ മാവ് കൃത്യമായി ഉണ്ടാക്കുകയാണെങ്കിൽ ദോശയും ഇഡലിയും വളരെ സോഫ്റ്റ് ആയി ലഭിക്കുന്നതായിരിക്കും. അതുപോലെ തന്നെ പെട്ടെന്ന് മാവ് പൊന്തി വരികയും ചെയ്യും അതിന് നമ്മൾ മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യം തന്നെ രണ്ട് ഗ്ലാസ് പച്ചരി നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക ,
അതുപോലെ മുക്കാൽ ഗ്ലാസ് ഉഴുന്ന് നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക. നല്ലതുപോലെ കുതിർന്നു വരുമ്പോൾ ആദ്യം തന്നെ ഒരുമിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഉഴുന്ന് ഇട്ടുകൊടുക്കുക ശേഷം നന്നായി അരച്ച് മാറ്റിവയ്ക്കുക അടുത്തതായി പച്ചരി എടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളവും അതോടൊപ്പം തന്നെ നാലോ മൂന്നോ ഐസ്ക്യൂബ് കൂടി ഇട്ടു കൊടുക്കുക.
ശേഷം അരച്ചെടുക്കുക. ഇതെന്തിനാണ് ചെയ്യുന്നത് എന്ന് വെച്ചാൽ മിക്സി അടയ്ക്കുന്ന സമയത്ത് ചൂടാകും അതില്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെ ചെയ്യുന്നത്. ശേഷം അരച്ചെടുത്തിരിക്കുന്ന രണ്ടും ഒരു പാത്രത്തിലേക്ക് പകർത്തി നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക ശേഷം അത് അടച്ചു വയ്ക്കൂ വളരെ പെട്ടെന്ന് തന്നെ മാവ് പൊന്തി വരികയും അത് വെച്ച് ഉണ്ടാക്കുന്ന ഇഡ്ഡലിയും ദോശയും എല്ലാം വളരെ സോഫ്റ്റ് ആയി ലഭിക്കുകയും ചെയ്യും. Video credit : Grandmother tips