നമ്മുടെ വീട്ടിൽ പൂജാമുറിയിൽ നമ്മൾ എല്ലാ ദൈവങ്ങളുടെയും ചിത്രങ്ങളും രൂപങ്ങളും പ്രതിമകളും എല്ലാം കൊണ്ടുവയ്ക്കാറുണ്ട് അതുപോലെ നമ്മൾ വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്. പൂജാമുറി ഇല്ലാത്തവരാണെങ്കിൽ എവിടെയാണോ നിലവിളക്ക് കൊടുക്കുന്നത് അവിടെ ഒരു ദൈവത്തിന്റെ ചിത്രം എങ്കിലും വയ്ക്കാതെ ഇരിക്കില്ല. അതിൽ തന്നെ നമ്മുടെ വീട്ടിലെ പൂജാമുറിയിൽ വെക്കാൻ പറ്റുന്ന ഏറ്റവും പ്രാധാന്യമർഹിക്കുന്ന ചിത്രങ്ങൾ ഏതാണ്? ഒരുപക്ഷേ ഈ മൂന്ന് ചിത്രങ്ങൾ ഏതൊരു പൂജാമുറിയിലും ഉണ്ടായിരിക്കേണ്ടതാണ് അത്തരത്തിലുള്ള 3 ചിത്രങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
അതിൽ ആദ്യത്തെ ചിത്രം മഹാലക്ഷ്മിയുടെ ചിത്രം. മഹാലക്ഷ്മി പൂർണമായി ധന വർഷം നടത്തുന്ന ചിത്രം. ചിത്ര സൂക്ഷിക്കുന്ന സമയത്ത് മഹാലക്ഷ്മി നിൽക്കുന്ന ചിത്രം വെക്കരുത്. ഇരുന്നുകൊണ്ട് ചിരിച്ച് നമ്മൾക്ക് ഐശ്വര്യം ചൊരിയുന്ന ചിത്രം വേണം വക്കുവാൻ. അടുത്ത ചിത്രം മഹാഗണപതിയുടെ ചിത്രം. നമ്മുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്ത് നല്ല വഴി കാണിച്ചു തരുവാൻ നമ്മുടെ കൂടെ നിൽക്കുന്ന ദേവനാണ് ഗണപതി ഭഗവാൻ.
അടുത്ത ചിത്രമാണ് മഹാവിഷ്ണു ഭഗവാന്റെ ചിത്രം അല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം ആയാലും മതി നമ്മുടെ കുടുംബത്തിലേക്ക് എല്ലാവിധത്തിലുള്ള ഈശ്വരങ്ങളും കടന്നുവരാൻ ഈ ചിത്രം വളരെ അത്യാവശ്യമാണ്. ഈ മൂന്ന് ചിത്രങ്ങളും നിർബന്ധമായും നിങ്ങൾ പൂജാമുറിയിൽ ഉണ്ടായിരിക്കണമെന്നതാണ് ഇവ ഒഴിവാക്കിക്കൊണ്ട് ഒരു പൂജാമുറിയും ഉണ്ടാകാൻ പാടില്ല ഈ ചിത്രങ്ങൾ വയ്ക്കുന്ന രീതി എന്ന് പറയുന്നത്.
ആദ്യം ഇടതുഭാഗത്ത് മഹാലക്ഷ്മി നടുവിൽ മഹാഗണപതി വലതു ഭാഗത്ത് ശ്രീകൃഷ്ണ ഭഗവാന്റെയോ അല്ലെങ്കിൽ മഹാവിഷ്ണുവിന്റെയും ചിത്രം ഇത്തരത്തിൽ വേണം ചിത്രങ്ങൾ സൂക്ഷിക്കുവാൻ. അതുപോലെ തന്നെ ശിവ ഭഗവാന്റെ കുടുംബചിത്രവും വാങ്ങി വയ്ക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും സർവ്വ ഐശ്വര്യം ഉണ്ടാക്കാൻ ഇത് മാത്രം ചെയ്താൽ മതി. Credit : Infinite stories