Making Of Tasty Chilly Curry : പച്ചമുളക് ഉപയോഗിച്ചുകൊണ്ട് നിങ്ങൾ ഇതുപോലെ ഒരു കറി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ മറ്റ് കറികൾ ഉണ്ടെങ്കിൽ കൂടിയും എല്ലാവരും ഇതുതന്നെയായിരിക്കും കഴിക്കുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മൺപാത്രം ചൂടാക്കി അതിലേക്കു ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ ഉഴുന്ന് ചേർക്കുക ഉഴുന്നിന്റെ നിറം മാറി വരുമ്പോൾ അതിലേക്ക് 10 വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക വെളുത്തുള്ളി നല്ലതുപോലെ മൂത്ത് വരുമ്പോൾ രണ്ട് കപ്പ് ചുവന്നുള്ളി ചേർത്ത് കൊടുക്കുക. ചുവന്നുള്ളി വഴന്നു വരുമ്പോൾ അതിലേക്ക് പത്ത് പച്ചമുളക് ചേർത്തു കൊടുക്കുക.
അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പച്ചമുളക് വാടിവരുമ്പോൾ അതിലേക്ക് ഒരു കപ്പ് വാളൻപുളി പിഴിഞ്ഞ് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കാൻ വേണ്ടി അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ വെന്ത് കുറുകി ഭാഗമായി വരുമ്പോൾ അതിലേക്ക് അരക്കപ്പ് കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം വീണ്ടും തിളപ്പിക്കുക.
നന്നായി തിളച്ചു വരുമ്പോൾ ഒരു ടീസ്പൂൺ ശർക്കരയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് രണ്ടു മിനിറ്റ് വീണ്ടും നല്ലതുപോലെ കുറുക്കിയെടുക്കുക. അതിനുശേഷം പകർത്തി വെച്ച രുചിയോടെ കഴിക്കാം. Credit : Shamees kitchen
https://youtu.be/drfMYqnOXPw