ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്ത്രീകൾ ഈ വഴിപാടുകൾ മുടങ്ങാതെ ചെയ്യൂ. നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യം എപ്പോഴും ഉണ്ടാകും.

നമ്മൾ മനസ്സിൽ എന്തെങ്കിലും ഒരു ആഗ്രഹം വളരെയധികം ആത്മാർത്ഥതയോടെ ആഗ്രഹിച്ച് ഭഗവാനോട് പ്രാർത്ഥിക്കുകയാണെങ്കിൽ അത് 100% നമ്മുടെ കൂടെ നിന്ന് സഹായിച്ച് നമ്മുടെ ആഗ്രഹത്തെ സാധിച്ചു നൽകുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ അതുകൊണ്ടുതന്നെ പ്രായഭേദമന്യേ എല്ലാവർക്കും ഭഗവാനെ വളരെയധികം ഇഷ്ടമാണ്. ഭഗവാനെ ആരാധിക്കുന്ന എല്ലാവർക്കും തന്നെ ഒരു നിമിഷമെങ്കിലും ഭഗവാന്റെ സാന്നിധ്യം അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല. നിങ്ങളുടെ ജീവിതത്തിൽ വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിക്കണം.

എന്നുണ്ടെങ്കിൽ തീർച്ചയായും ചെയ്തിരിക്കേണ്ട കുറച്ചു വഴിപാടുകളാണ്. തീർച്ചയായും മൂന്നുമാസക്കാലം ഇത് ചെയ്യുകയാണെങ്കിൽ ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ കൂടെ നിന്ന് അവയെല്ലാം സാധിച്ചു തരുന്നതായിരിക്കും. ഇത് ചെയ്യുന്നതിന് വളരെ ഉത്തമമായിട്ടുള്ളത് ഓരോ വീട്ടിലെയും സ്ത്രീകൾ തന്നെയാണ്. ഇത് ചെയ്യേണ്ടത് മലയാള മാസം ആരംഭിക്കുന്നതിന്റെ ആദ്യ വ്യാഴാഴ്ച ദിവസം വേണം ചെയ്യുന്നത്. ചെയ്യേണ്ടത് ആദ്യത്തെ വ്യാഴാഴ്ച ദിവസം കുളിച്ച് ശുദ്ധിയോടെ ക്ഷേത്രദർശനം നടത്തുക.

ശേഷം അഷ്ടോത്തര പുഷ്പാഞ്ജലി കഴിപ്പിക്കുക.വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ടോ അവരുടെ പേരിൽ എല്ലാം തന്നെ വഴിപാട് ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ ഒരുപാട് പായസം കൂടി ഭഗവാൻ കഴിപ്പിക്കുക.രണ്ടാമത്തെ മാസം ചെയ്യേണ്ടത് സഹസ്രനാമ പുഷ്പാഞ്ജലി യാണ്. നമുക്ക് വർദ്ധിച്ച ഈശ്വരാധീനം ഉണ്ടാകുന്നതായിരിക്കും.

നമ്മുടെ ഈശ്വരാധീനം നിലനിന്നു പോകുന്നതിനു വേണ്ടി ഈ വഴിപാട് ഉപകാരപ്രദമാണ്. അതോടൊപ്പം ഭഗവാനെ മഞ്ഞ നിറത്തിലുള്ള പൂക്കൾ കോർത്ത് മാല സമർപ്പിക്കുക. മൂന്നാമത്തെ മാസം കുടുംബത്തോടെ ക്ഷേത്രദർശനം നടത്തുക. അതോടൊപ്പം തന്നെ ഭഗവാനെ മഞ്ഞപ്പട്ട് സമർപ്പിക്കുക. ക്ഷേത്രത്തിൽ പോകുന്നത് സന്ധ്യാസമയത്ത് ആണെങ്കിൽ അതാണ് ഏറ്റവും വലിയ ഉത്തമം. കാരണം ദീപാരാധന ദർശനം വളരെ നിർബന്ധമാണ്. ഇതോടെ നമ്മുടെ മനസ്സിലുള്ള എല്ലാ സങ്കടങ്ങൾ പോവുകയും മാത്രമല്ല നമ്മുടെ ജീവിതത്തിൽ വലിയ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കുകയും ചെയ്യുന്നതായിരിക്കും. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *