ഉണ്ണിയപ്പം ശരിയാവുന്നില്ല എന്ന് ഇനി ആരും പറയരുത്. 10 മിനിറ്റിൽ സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാൻ ഇതാ ഒരു ഐഡിയ. | Making Of Tasty Unniyappam Tip

Making Of Tasty Unniyappam Tip : ഉണ്ണിയപ്പം ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടോ കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഒരുപോലെ തന്നെ ഉണ്ണിയപ്പം വളരെയധികം ഇഷ്ടമാണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനുവേണ്ടി പരമ്പരാഗതമായ രീതിയിൽ മാവ് തയ്യാറാക്കി കുറെ സമയം മാറ്റിവെച്ചതിനുശേഷം ഉണ്ടാക്കുന്നവരുണ്ട് അതല്ലാതെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഉണ്ണിയപ്പത്തിന്റെ മാവ് തയ്യാറാക്കിയ ഉണ്ടാക്കുന്നതിലും ഉണ്ട്. എന്നാൽ ഇനി ഒട്ടും സമയം ഇല്ലാത്തവർക്കാണെങ്കിൽ വെറും 10 മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ഉണ്ണിയപ്പം തയ്യാറാക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം .

അതിനായി ഉണ്ണിയപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ശർക്കര ആദ്യം തന്നെ ആവശ്യത്തിന് വെള്ളം ഒഴിച്ച് പാനിയാക്കി തയ്യാറാക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് പച്ചരി എടുത്തുവയ്ക്കുക വറുക്കാത്ത പച്ചരി തന്നെ ഉപയോഗിക്കേണ്ടതാണ് ശേഷം അതിലേക്ക് അരക്കപ്പ് ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ പൊടി ചേർത്തു കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നേരത്തെ ഒരുക്കിവെച്ചിരിക്കുന്ന ശർക്കരപ്പാനി ചെറിയ ചൂടോടുകൂടി തന്നെ അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കേണ്ടതാണ്.

ഒട്ടും തന്നെ കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം ആവശ്യത്തിന് തേങ്ങാക്കൊത്ത് ചേർത്ത് നന്നായി വറുത്തെടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കൂടി ചേർത്തു കൊടുത്താൽ ചൂടാറുമ്പോൾ അത് മാവിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. രുചി കൂട്ടുന്നതിനു വേണ്ടി കുറച്ച് ഏലയ്ക്കാപ്പൊടി കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക.

ഒരു ടീസ്പൂൺ വെള്ളത്തിൽ കാൽ ടീസ്പൂൺ സോഡാപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതും മാവിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക നന്നായി കട്ടിയുള്ളതായിരിക്കണം. അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഉടനെ തന്നെ ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്. 10 മിനിറ്റ് കൊണ്ട് തന്നെ നമുക്ക് മാവും തയ്യാറാക്കാം അപ്പോൾ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കുകയും ചെയ്യാം. Credit : Sruthis kitchen

Leave a Reply

Your email address will not be published. Required fields are marked *