Kuzhi Paniyaram Using Idli Batter : വളരെ പെട്ടെന്ന് ഒരു നാലുമണി പലഹാരം തയ്യാറാക്കാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ദോശമാവോ ഇഡലി മാവോ ബാക്കിയുള്ളതുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പലഹാരം തയ്യാറാക്കാം ഒരു ടേസ്റ്റി ആയ കുഴിപ്പനിയാരം തന്നെ നമുക്ക് തയ്യാറാക്കി വെക്കാം. അതിനായി ഒരു കപ്പ് ഇഡലി മാവ് എടുത്ത് വയ്ക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ഒന്നര ടീസ്പൂൺ ഉഴുന്ന് നാല് പച്ചമുളക് ചെറുതായിട്ട് കറിവേപ്പില ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
സവാള വരുമ്പോൾ പകർത്തി തടുക്കാനായി മാറ്റിവയ്ക്കുക ശേഷം അത് ഇഡലി മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അടുത്തതായി കുഴിപ്പനിയാരം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഓരോ കുഴിയിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക.
ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. രണ്ടുഭാഗവും നല്ലതുപോലെ മൊരിയിച്ച് എടുക്കുക ശേഷം പകർത്തി വയ്ക്കുക. വളരെ കുറച്ച് സമയം കൊണ്ട് വളരെ പെട്ടെന്ന് തന്നെ രുചികരമായ ഇതുപോലെ ഒരു വിഭവം എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ട്രൈ ചെയ്തു നോക്കൂ ഇതിന്റെ കൂടെ കഴിക്കാൻ തേങ്ങ ചട്ണി ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയേണ്ട കിടിലം തന്നെ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Sheeba’s recipes