Making Of Tasty Fish Curry : ആദ്യമായി മീൻ കറി വയ്ക്കാൻ ശ്രമിക്കുന്നവർക്ക് എല്ലാം തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു മീൻ കറിയുടെ റെസിപ്പിയാണ് ഇത് നിങ്ങൾ ഇതുപോലെ തയ്യാറാക്കി കൊടുക്കുക എല്ലാവരും ഇനി ഞെട്ടും. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻ പുളി വെള്ളത്തിലിട്ടു വയ്ക്കുക.
ശേഷം മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർക്കുക ശേഷം മീഡിയം വലുപ്പത്തിൽ അരിഞ്ഞ ഇഞ്ചി, 7 വെളുത്തുള്ളി ചതച്ചത് കറിവേപ്പില മൂപ്പിക്കുക .
ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി ഒന്നര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ച് എടുക്കുക. അതിനുശേഷം പിഴിഞ്ഞെടുത്ത വാളൻ പുളി വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. മീൻ കറിക്ക് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക.
തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക ശേഷം നീ നന്നായി വേവിച്ചെടുക്കുക അതിന്റെ മുകളിലായി കുറച്ചു കറിവേപ്പിലയും ഇട്ടുകൊടുക്കാവുന്നതാണ്. മീൻ നല്ലതുപോലെ വെന്ത് എണ്ണ എല്ലാം തെളിഞ്ഞ പാകമാകുമ്പോൾ ഇറക്കി വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ മീൻ കറിയുടെ റെസിപ്പി നിങ്ങൾ വിട്ടുകളയരുത്. Credit : sruthis kitchen