ബാക്കിവരുന്ന ചോറുകൊണ്ടും സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം. ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ.

ഗോതമ്പുപൊടി കുറച്ചേ ഉള്ളൂ എന്ന് കരുതി ഇനി ആരും ചപ്പാത്തി ഉണ്ടാക്കാതെ ഇരിക്കേണ്ട വളരെ എളുപ്പത്തിൽ നമുക്ക് ചോറ് ഉപയോഗിച്ചുകൊണ്ട് ചപ്പാത്തി ഉണ്ടാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക ശേഷം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക .

ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് എത്രയാണോ ചോറ് എടുത്തിരിക്കുന്നത് അതേ അളവിൽ തന്നെ ഗോതമ്പ് പൊടിയും ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ കുഴച്ചെടുക്കുക സാധാരണ ചപ്പാത്തി മാവ് തയ്യാറാക്കുന്നതുപോലെ തന്നെ കുഴച്ച് തയ്യാറാക്കുക. ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ശേഷം സാധാരണ ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക അതുകഴിഞ്ഞ് ഒരു ചൂടാക്കി അതിലേക്ക് ചപ്പാത്തി ഓരോന്നായിട്ട് നല്ലതുപോലെ ചുട്ടെടുക്കുക.

സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നത് പോലെ തന്നെ ഇതും നന്നായി പൊന്തി വരുന്നതാണ്. അടുത്തതായി അരി അരയ്ക്കാതെ തന്നെ എങ്ങനെയാണ് ദോശമാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഉഴുന്ന് നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതോടൊപ്പം തന്നെ ഒരു നുള്ള് ഉലുവയും ചേർത്തു കൊടുക്കുക .

ശേഷം ഉഴുന്നു നന്നായി കുതിർന്നു വരുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു കപ്പ് അരിപ്പൊടി അതിലേക്ക് ചേർത്ത് കൊടുക്കുക അതോടൊപ്പം അരക്കപ്പ് ചോറും ചേർത്തു കൊടുക്കുക വീണ്ടും നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. മാവ് പൊന്തി വരുന്നതിനുവേണ്ടി മാറ്റിവയ്ക്കുക പിറ്റേദിവസം തുറന്നു നോക്കുമ്പോൾ നന്നായി പൊന്തി വന്നിരിക്കുന്നത് കാണാം. Credit : Prarthana’ s world

Leave a Reply

Your email address will not be published. Required fields are marked *