നാളെ ഏപ്രിൽ ഒന്നാം തീയതിയാണ് മാത്രമല്ല നാളെ വിശേഷപ്പെട്ട മറ്റൊരു ദിവസം കൂടിയാണ് ഏകാദശി ദിവസമാണ്. ഏകാദശി ദിവസം എന്നാൽ മഹാവിഷ്ണു ലക്ഷ്മി യുടെ കൂടെ ഭൂമിയിലുള്ള സമയമാണ്. തന്റെ ഭക്തർക്ക് വേണ്ടി അനുഗ്രഹം ചെയ്യാൻ വേണ്ടി ഭൂമിയിൽ എത്തുന്ന മനോഹരമായ ദിവസം. ഇന്നേദിവസം ഉച്ചയ്ക്ക് ശേഷം അരിയാഹാരം എല്ലാം ഉപേക്ഷിച്ച് സന്ധ്യയ്ക്ക് വിളക്കിനു മുൻപിൽ നിന്നുകൊണ്ട് പൂർണ്ണമായ മനസ്സോടെ ഏകാദശി വൃതം എടുക്കാൻ തയ്യാറാവുക.
രാത്രിയിൽ പഴവർഗങ്ങൾ മാത്രം കഴിച്ചുകൊണ്ട് വ്രതം ആരംഭിക്കാവുന്നതാണ് നാളെ ക്ഷേത്രദർശനം വളരെ ഉത്തമമാണ് രാവിലെ തന്നെ അടുത്തുള്ള മഹാവിഷ്ണുക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നതാണ് എങ്കിൽ വളരെ ഉത്തമമായിരിക്കും. ഭഗവാനെ നേരിൽ കണ്ട് എല്ലാത്തരത്തിലുള്ള പ്രാർത്ഥനകളും ആഗ്രഹങ്ങളും പറയാവുന്നതാണ് നാളത്തെ ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് മനസ്സിൽ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും തന്നെ ഭഗവാൻ നമുക്ക് നടത്തിത്തരുന്നതായിരിക്കും.
ഇന്നീ ദിവസം നമ്മൾ എന്താ ആഗ്രഹിച്ച പ്രാർഥിച്ചാലും അത് തീർച്ചയായും നടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നാളെ ക്ഷേത്രത്തിൽ ചെന്ന് നിങ്ങൾക്ക് ഭാഗ്യ സൂക്തപുഷ്പാഞ്ജലി നടത്താവുന്നതാണ്. നാളത്തെ ദിവസത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം നല്ലതാണ് അതുപോലെ തൃക്കൈ വെണ്ണ വഴിപാട് കൂടി സമർപ്പിക്കുക.
അതുപോലെ നാളെ ഒരു കാരണവശാലും പകലുറങ്ങാൻ പാടുന്നതല്ല. അതുപോലെ വ്രതം എടുക്കുന്നവർക്കും എടുക്കാത്തവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് രാവിലെ എഴുന്നേറ്റ് തുളസിക്ക് ഒരു കുടം വെള്ളം സമർപ്പിച്ച പ്രവർത്തിക്കുക എന്നത് ശേഷം മൂന്നുപ്രാവശ്യം തുളസിയെ വലം വയ്ക്കുക. പ്രസീത തുളസി ദേവി പ്രസീത ഹരിവല്ലഭ ക്ഷീരോദ മഥനോദ്ഭൂതേ തുളസി ത്വാ നമാമ്യാഹം. ഈ പ്രാർത്ഥന ചൊല്ലിയത് വേണം തുളസിയെ വലം വയ്ക്കുവാൻ . നിങ്ങൾക്ക് സർവ്വ ഐശ്വര്യം ഉണ്ടാകുന്നതാണ്. Credit : Infinite stories