Easy Lemon Pickle recipe : നാരങ്ങാ അച്ചാർ നമ്മൾ വീട്ടിൽ തയ്യാറാക്കുമ്പോൾ അച്ചാർ കയ്പ്പ് ഉണ്ടാകാറുണ്ടായിരിക്കാം. കടകളിൽനിന്ന് വാങ്ങുമ്പോൾ ഒട്ടും തന്നെ കയ്പ ഇല്ലാത്ത അച്ചാർ ആയിരിക്കും നമുക്ക് ലഭിക്കുന്നത് എന്നാൽ ഇനി അതുപോലെ തന്നെ നമുക്ക് വീട്ടിലും തയ്യാറാക്കാവുന്നതേയുള്ളൂ. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആവശ്യത്തിന് നാരങ്ങ എടുക്കുക ശേഷം അത് ഒരു അഞ്ചു മിനിറ്റോളം നല്ലതുപോലെ ആവിയിൽ വേവിച്ചെടുക്കുക ശേഷം അത് പകർത്തി വയ്ക്കുക. നാല് കഷ്ണങ്ങളാക്കി മുറിക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വെക്കുക. അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്തു കൊടുത്ത് മിക്സ് ചെയ്യുക ശേഷം അടച്ചു വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ഗ്രാമ്പു 5 ഏലക്കായ ചേർത്ത് വറുത്ത് എടുക്കുക അതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർക്കുക ഒരു ടീസ്പൂൺ കടുക് ചേർത്ത് വറക്കുക ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി പൊടിച്ചെടുക്കുക. അടുത്തതായി ഒരു പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
ശേഷം ഒരു കപ്പ് വെളുത്തുള്ളി അതിലേക്ക് ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക ശേഷം അത് കോരി മാറ്റുക അതുപോലെ തന്നെ മുക്കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് പച്ചമുളക് അരിഞ്ഞതും ചേർത്ത് മൂപ്പിച്ച് കോരി മാറ്റുക. വിശേഷം രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കറിവേപ്പിലയും ചേർത്ത് കൊടുക്കുക ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ശേഷം നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് വറുത്തു വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ ചേർത്തു കൊടുക്കുക. മിക്സ് ചെയ്തതിനുശേഷം പകർത്തി വയ്ക്കുക അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ഒന്നേകാൽ കപ്പ് വിനാഗിരി ചേർത്തു കൊടുക്കുക ശേഷം നന്നായി ചൂടായി വരുമ്പോൾ അത് അച്ചാറിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ശേഷം രണ്ട് ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും പഠിച്ച മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും മൂന്ന് ടീസ്പൂൺ ചൂടായ നല്ലെണ്ണ ചേർത്ത് യോജിപ്പിച്ച് വയ്ക്കാം. Credit : Fathimas curry world