തലമുടിയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് താരൻ ഒരു പ്രാവശ്യം താരൻ വന്നാൽ പിന്നീട് അത് പോകുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ പലർക്കും അത് വലിയൊരു പ്രശ്നമായി തന്നെ നേരിട്ടുകൊണ്ടിരിക്കുന്നു ഇന്ന് താരൻ ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ ഉണ്ട്. നമ്മൾ പലരും അത് പരീക്ഷിച്ചു നോക്കിയിരിക്കാം .
എന്നാൽ എത്രത്തോളം അത് ഫലപ്രദമായി നിങ്ങൾക്ക് ലഭിക്കാറുണ്ട് കൂടുതലായും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഹോം റെമഡികൾ ആയിരിക്കും നമുക്ക് കൂടുതലും ഉപകാരപ്രദമാകുന്നത് കാരണം അതിനെ ഒട്ടും തന്നെ സൈഡ് എഫക്ട് ഉണ്ടാവില്ല. അതുകൊണ്ട് ധൈര്യമായി തന്നെ ചെയ്യാം. വീട്ടിൽ എന്നും നമുക്ക് കടുക് ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ കടുക് ഉപയോഗിച്ചുകൊണ്ട് തലയിലെ താരനെ മാറ്റുന്നതിന് വേണ്ടി ഒരു ടിപ്പ് ചെയ്യാം. ഇതിൽ വൈറ്റമിൻസ് കാൽസ്യം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.
പോലെ വൈറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലാം തന്നെ തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നിങ്ങൾ ചെയ്യേണ്ടത് ആവശ്യത്തിനുള്ള കടുക് എടുത്ത് വെള്ളത്തിൽ നന്നായി കുതിർക്കാനായി മാറ്റിവയ്ക്കുക ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി വയ്ക്കുക അതോടൊപ്പം തന്നെ ഒരു പകുതി നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ഇത്ര മാത്രമേയുള്ളൂ. ശേഷം മുടിയുടെ തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച കൈകൊണ്ട് ഒരു 10 മിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്യേണ്ടതാണ്. മാത്രമേ തലയോട്ടിയിൽ നിന്ന് താരൻ നല്ല രീതിയിൽ പുറത്തേക്ക് വരികയുള്ളൂ. ശേഷം ഒരു അരമണിക്കൂർ നേരത്തേക്ക് തലമുടി ഒന്നും ചെയ്യാതെ ഇരിക്കുക. വിശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക ഇതിന് പ്രത്യേകിച്ച് ചീത്ത മണം ഒന്നുമില്ലാത്തതുകൊണ്ട് കുഴപ്പമില്ല അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഷാമ്പു ഉപയോഗിക്കുന്നതാണ്. Video credit : Kairali Healthies