Making Of Soft Nool Porotta : പൊറോട്ട കഴിമില്ലാത്ത മലയാളികൾ ഉണ്ടാവില്ല മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവം തന്നെയായിരിക്കും പൊറോട്ടയും ബീഫും എന്നാൽ ഈ പൊറോട്ട നമ്മൾ കൂടുതലും കഴിക്കുക പുറത്തുനിന്ന് ആയിരിക്കും എന്നാൽ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം അതും വളരെ സോഫ്റ്റ് ആയതും നൂൽ പോലെ ലെയറുകൾ ഉള്ളതുമായ പൊറോട്ട. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക അടുത്തതായി ഒരു പാത്രത്തിൽ നാല് കപ്പ് മൈദ എടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്തു വച്ചിരിക്കുന്ന മുട്ടയും പഞ്ചസാരയും ചേർത്ത് നല്ലതുപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് സാധാരണ ചപ്പാത്തി മാവ് ഉണ്ടാക്കുന്നതിനേക്കാൾ കുറച്ച് സോഫ്റ്റ് ആയിട്ടുള്ള മാവ് തയ്യാറാക്കുക കൈകൊണ്ട് തന്നെ കുഴച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരു 15 മിനിറ്റ് എങ്കിലും കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കേണ്ടതാണ് ശേഷം മാവിന് മുകളിൽ കുറച്ച് വെളിച്ചെണ്ണ തേച്ചതിനു ശേഷം മാറ്റിവെക്കുക.
കുറഞ്ഞത് രണ്ടു മണിക്കൂർ നേരത്തേക്ക് എങ്കിലും മാറ്റി വയ്ക്കേണ്ടതാണ് ശേഷം മാവ് പുറത്തേക്ക് എടുത്ത് അതിൽ നിന്ന് ചെറിയ ഉരുളകൾ കൂട്ടിയെടുക്കുക വീണ്ടും അതിനുമുകളിൽ ആയി കുറച്ചു വെളിച്ചെണ്ണ തേച്ച് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അതിനുശേഷം ഓരോ ഉരുളകളും പുറത്തേക്ക് എടുക്കുക അത് വളരെ കനം കുറഞ്ഞ രീതിയിൽ കൈകൊണ്ട് പരത്തി വലുതാക്കുക ശേഷം അതിലേക്ക് കുറച്ച് മൈദ പൊടി ഇട്ടു കൊടുക്കുക. ശേഷം ഒരു കട്ടി ഉപയോഗിച്ചുകൊണ്ട് ഒരേ വലിപ്പത്തിൽ തന്നെ വരഞ്ഞു കൊടുക്കുക.
അതിനുശേഷം രണ്ടുഭാഗത്ത് നിന്നും തള്ളി നടുവിലേക്ക് മാവു ആക്കി വയ്ക്കുക. ശേഷം വട്ടത്തിൽ ചുരുട്ടി എടുക്കുക ഇതും ഒരു അരമണിക്കൂർ നേരത്തേക്ക് കുറച്ചു വെളിച്ചെണ്ണ മുകളിലെ പുരട്ടിയതിനുശേഷം മാറ്റിവെക്കുക. അതിനുശേഷം കൈ കൊണ്ട് പരത്തി ചൂടായ പാനലിന്റെ മുകളിലിട്ട് നന്നായി ചുട്ടെടുക്കുക. രണ്ടു ഭാഗവും നന്നായി മൊരിഞ്ഞതിനു ശേഷം പുറത്തേക്ക് എടുത്ത് കൈകൊണ്ട് തട്ടി കൊടുക്കുക. ലയറുകൾ എല്ലാം വിട്ടു വരുന്നത് കാണാൻ സാധിക്കും. Credit : Fathimas curry world