നമ്മളെല്ലാവരും തന്നെ രാവിലെ ബ്രേക്ക് ഫാസ്റ്റിനെ പൂരി തയ്യാറാക്കുന്നവർ ആയിരിക്കും പൂരി തയ്യാറാക്കാനായി നമുക്ക് ഒരുപാട് വെളിച്ചണ്ണയോ അല്ലെങ്കിൽ ഓയിലോ ആവശ്യമായി വരും. കൂടാതെ കൊളസ്ട്രോളിന്റെ പ്രശ്നമുള്ളവർ ആണെങ്കിൽ അവർക്ക് എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങൾ ഒന്നും തന്നെ കഴിക്കാൻ സാധിക്കാതെയും വരും അങ്ങനെയുള്ളവർക്ക് ഇത് വളരെയധികം ഉപകാരപ്രദമായ ഒരു മാറ്റം ആയിരിക്കും കൂടാതെ വെളിച്ചെണ്ണ ഇല്ലാത്ത സന്ദർഭങ്ങളിലും നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാനും സാധിക്കും.
അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം ആദ്യം തന്നെ ഭൂരി തയ്യാറാക്കുന്നതിന് ആവശ്യമായ ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ശേഷം വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഒരു പ്ലാസ്റ്റിക് കവറിന്റെ മുകളിൽ വയ്ക്കുക .
ശേഷം മറ്റൊരു പ്ലാസ്റ്റിക് കവർ അതിനുമുകളിൽ വച്ച് ഒരു പ്ലേറ്റ് കൊണ്ട് അമർത്തി നോക്കൂ പരത്താതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അതിനുശേഷം ഒരു ഇഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക ആവി വന്ന് തുടങ്ങുമ്പോൾ അതിലേക്ക് ഒരു തട്ട് ഇറക്കി വയ്ക്കുക ശേഷം അതിനുമുകളിൽ ആയി തയ്യാറാക്കി വെച്ച പൂരിയിട്ടു കൊടുത്ത് 3 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക ഒരേസമയം കുക്കർ അഞ്ചു മിനിറ്റോളം നന്നായി ചൂടാക്കാൻ വയ്ക്കുക.
ശേഷം പൂരി നല്ലതായി ബന്ധു വന്നു കഴിയുമ്പോൾ കുക്കറിന്റെ ഉള്ളിലായി ചെറിയൊരു തട്ട് വെച്ച് അതിനുമുകളിൽ ഒരു പാത്രം വെച്ച് കൊടുക്കുക ശേഷം വേവിച്ചാൽ പൂരി എല്ലാം അതിൽ നിരത്തി വയ്ക്കുക ശേഷം കുക്കറിന്റെ വിസിൽ ഊരി കളഞ്ഞ അടയ്ക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യുക . ശേഷം തുറന്നു നോക്കൂ വളരെ രുചികരമായ വീർത്തു വന്നിരിക്കുന്ന പൂരി കാണാനായി സാധിക്കും. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ പൂരി തയ്യാറാക്കി നോക്കൂ ഒട്ടും എണ്ണ ഇല്ലാതെ നമുക്ക് തയ്യാറാക്കി എടുക്കാം. Video credit : Prarthana’ s world