കാലാവസ്ഥ മാറ്റം നമ്മുടെ ശരീരത്തിന് വളരെ പ്രകടമായ രീതിയിൽ ചിലപ്പോൾ കാണാൻ സാധിക്കും ശരിയായ രീതിയിൽ നമ്മൾ അത് ക്ലിയർ ചെയ്തില്ല എങ്കിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് ഉണ്ടായേക്കാം ഇന്നത്തെ കാലാവസ്ഥയിൽ പലർക്കും വരുന്ന ഒരു കാര്യമാണ് ശരീരത്തിന്റെ തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. അതുപോലെ തന്നെ പ്രകടമായി കാണുന്നത് ചിലപ്പോൾ കാലുകളിൽ ആയിരിക്കും കാലുകൾ പെട്ടെന്ന് വിണ്ടു കീറുകയും ചില സമയത്ത് അതിന്റെ വേദന രൂക്ഷമാവുകയും ചില സമയത്ത് ചോരയെല്ലാം വരുകയും ചെയ്യും.
ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ഇത്തരത്തിലുള്ള മാർഗങ്ങളാണ് ഉപയോഗിക്കാറുള്ളത് ഇവിടെ ഇതാ വളരെ ഫലപ്രദമായ രീതിയിൽ ഒരു മാർഗ്ഗം വെറും രണ്ട് ദിവസം ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്രയാ കാലുകൾ ആയാലും വളരെ മൃദുലമാകുന്നതായിരിക്കും. അതിനായി എന്തുചെയ്യണമെന്ന് നോക്കാം ആദ്യം തന്നെ ഒരു സവാള എടുത്ത് അത് നല്ലതുപോലെ ഗ്രേറ്റ് ചെയ്തതിനുശേഷം നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പഞ്ചസാര നമ്മുടെ സ്കിന്നിന് വളരെയധികം നല്ലതാണ്. അതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് കൂടി ചേർത്തു കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. അര ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ഇപ്പോൾ പതഞ്ഞു വരുന്നത് കാണാം.
ഇത് തേക്കുന്നതിനു മുൻപായി കാലുകൾ നല്ല രീതിയിൽ വൃത്തിയാക്കേണ്ടതാണ് നന്നായി കഴുകി ചെളി എല്ലാം കളയുക ശേഷം ഇത് കാലുകളിൽ കീറിയ ഭാഗത്ത് തേച്ചുപിടിപ്പിക്കുക. രാത്രി ഉറങ്ങുമ്പോൾ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് ഇല്ലെങ്കിൽ ഇത് കാലിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം കഴുകി കളയാവുന്നതാണ് എപ്പോഴും കാലുകൾ വൃത്തിയോടെ സൂക്ഷിക്കേണ്ട സമയം കൂടിയാണ്. Video credit : Kairali health