പത്തിരി ഉണ്ടാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല ബോൾ പോലുള്ള പത്തിരി ഉണ്ടാക്കാം.

രാവിലെ ബ്രേക്ക് ഫാസ്റ്റിനെ പത്തിരി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല എന്നാൽ പത്തിരി വളരെ നൈസ് ആയി ഉണ്ടാക്കിയാൽ മാത്രമേ അത് കഴിക്കാൻ വളരെ രുചികരം ആവുകയുള്ളൂ പലതരത്തിലുള്ള പത്തിരികളും നമ്മൾ ഉണ്ടാക്കാറുണ്ട്. പക്ഷേ കഴിക്കേണ്ട താല്പര്യം നൈസ് പത്തിരിയോട് ആയിരിക്കും അതുപോലെ ഉണ്ടാകുമ്പോൾ നല്ല ബോള് പോലെ പൊന്തി വരുന്നതുമായിരിക്കണം എന്നാൽ അത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുത്തു വയ്ക്കുക ശേഷം മറ്റൊരു പാത്രത്തിൽ അതേ കപ്പിൽ തന്നെ ഒരു കപ്പ വെള്ളവും കാൽ കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക.

ശേഷം നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും പത്തിരിപ്പൊടിയും ചേർത്തു കൊടുത്തത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ചെറുതായി ചൂടാറി വരുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചെറിയ ചൂടോടുകൂടി തന്നെ നന്നായി കുഴച്ചെടുക്കുക കുറയ്ക്കാൻ വേണമെങ്കിൽ നിങ്ങൾക്ക് ഒരു ഗ്ലാസ് ഉപയോഗിക്കാവുന്നതാണ് ചൂട് എല്ലാം മാറിയതിനു ശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.

പത്തിരി ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള പത്തിരി മേക്കർ എടുത്ത് അതിലേക്ക് കുറച്ച് പൊടി ഇട്ടുകൊടുക്കുക. ശേഷം ഓരോ ഉരുളയും വെച്ച് അമർത്തി തയ്യാറാക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ പത്തിരി ഉണ്ടാക്കാം കുട്ടികൾക്ക് പോലും തയ്യാറാക്കാവുന്നതേയുള്ളൂ ശേഷം ഓരോ പത്തിരിയുടെ മുകളിലായി പൊടി തൂകി കൊടുക്കുക അതിനുമുകളിൽ ഓരോ പത്തിരി വെച്ച് കൊടുക്കുക ഈ രീതിയിൽ വച്ച് ഒരുമിച്ച് വരുത്തിയാൽ എല്ലാം കൂടി വളരെ നൈസായി കിട്ടുന്നതാണ്.

പത്തിരി ഉണ്ടാക്കുന്ന സമയത്ത് പാൻ നല്ലതുപോലെ ചൂടായിരിക്കണം ചൂടായ പാനിലേക്ക് വേണം ഓരോ പത്തിരിയും ഇട്ടുകൊടുക്കേണ്ടി വരുന്നത്. എങ്കിൽ മാത്രമേ നല്ല ബോൾ പോലെ പത്തിരി പൊന്തി വരികയുള്ളൂ. അതുകൊണ്ട് അക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉണ്ടാകുമ്പോൾ കൂടുതലായി വരികയാണെങ്കിൽ ചില്ലുപാത്രത്തിൽ ഓരോ ഉരുളകളും ഇട്ടുവച്ചാൽ അത് ഫ്രിഡ്ജിൽ മൂന്നോ നാലോ ദിവസത്തേക്ക് കേടുവരാതെ ഇരിക്കും. പരത്തിയ പത്തിരി ഒരുപാട് വരികയാണെങ്കിൽ അതൊരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഒരു പാത്രത്തിൽ അടച്ച് സൂക്ഷിക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ രണ്ടോ മൂന്നോ ദിവസം കൂടുതൽ ഇരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Sabeenas homely kitchen

Leave a Reply

Your email address will not be published. Required fields are marked *