നമ്മളെല്ലാവരും തന്നെ വീട്ടിൽ ദോശ ഉണ്ടാകുന്നതിന് ഉപയോഗിക്കുന്നത് ഇരുമ്പ് ചട്ടികൾ ആയിരിക്കും ഇരുമ്പ് ചട്ടികളുടെ പ്രത്യേകത അത് പെട്ടെന്ന് തുരുമ്പ് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് നമ്മൾ ദിവസവും ഉപയോഗിക്കുന്നതാണെങ്കിൽ പ്രത്യേകിച്ച് കുഴപ്പമില്ല എന്നാൽ കുറച്ചു ദിവസങ്ങൾ കൂടുമ്പോൾ ഉപയോഗിക്കുന്ന ഇരുമ്പ് ചട്ടികൾ ആണെങ്കിൽ അതിൽ പെട്ടെന്ന് തുരുമ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ആദ്യം നമ്മൾ അത് വൃത്തിയായി കഴുകിയാൽ പോലും അതിൽ ദോശ ഉണ്ടാക്കുമ്പോൾ ഒട്ടിപ്പിടിക്കുകയും ചെയ്യും അതുകൊണ്ട് എങ്ങനെയാണ് ശരിയായ രീതിയിൽ വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഇരുമ്പ് തവ നന്നായി കഴുകി എടുക്കണം. ശേഷം ഒരു ടീസ്പൂൺ ഉപ്പ് തവയിൽ ചേർത്ത് നന്നായി ചൂടാക്കുക.
മീഡിയം തീയിൽ വെച്ച് എല്ലാ ഭാഗത്തേക്കും ഉപ്പ് ആകുന്ന തരത്തിൽ നന്നായി ഇളക്കി എടുക്കേണ്ടതാണ്. ശേഷം ഉപ്പിന്റെ നിറം മാറി ചട്ടിയിൽ നിന്ന് പുക വരാനായി തുടങ്ങുമ്പോൾ അടുപ്പ് ഓഫ് ചെയ്യുക. ശേഷം വീണ്ടും അത് നന്നായി കഴുകിയെടുക്കുക അതിനുശേഷം ഉപയോഗിക്കാവുന്നതാണ് ഇതു മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ ദോശക്കല്ല് വൃത്തിയാക്കി എടുത്ത്.
അതുപോലെ തന്നെയാണ് വീട്ടിലെയും മറ്റ് ഇരുമ്പിന്റെ ചീനച്ചട്ടിയും ഇതുപോലെ വൃത്തിയാക്കി എടുക്കാം. കുറച്ചു ഉപ്പ് ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുത്താൽ മാത്രം മതി. ഇന്ന് തന്നെ നിങ്ങൾ ഇത് ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Sruthis kitchen