Making Of Tasty Coconut Chatni : രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അതിനെ സൈഡ് ഡിഷ് ആയി നമ്മൾ തയ്യാറാക്കാറുള്ളത് തേങ്ങ ചട്ണി ആയിരിക്കും മിക്കവാറും വീട്ടമ്മമാർ ഒരേ രീതിയിൽ ആയിരിക്കും എന്നും തേങ്ങ തന്നെ തയ്യാറാക്കാറുള്ളത് അത് ചിലപ്പോഴെങ്കിലും വീട്ടുകാർക്ക് അടുപ്പ് ഉണ്ടാക്കാം .
അതുകൊണ്ട് തേങ്ങ ചട്നി ഉണ്ടാക്കുമ്പോൾ ചില മാറ്റി പിടിക്കലുകൾ വളരെ നല്ലതായിരിക്കും. അതുകൊണ്ടുതന്നെ വളരെ വ്യത്യസ്തമായ ഒരു രീതിയിലുള്ള ഒരു തേങ്ങ ചട്നിയും നിങ്ങൾ ഇതുപോലെ തയ്യാറാകൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് തേങ്ങ ഒരു ചെറിയ കഷണം ഇഞ്ചി രണ്ട് പച്ചമുളക് രണ്ട് ടീസ്പൂൺ തൈര് 7 അണ്ടിപ്പരിപ്പ് കുറച്ച് വെള്ളത്തിൽ കുതിർത്ത് എടുത്തത് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ചട്നി പരുവത്തിൽ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിൽ അണ്ടിപ്പരിപ്പ് ചേർത്താൽ ചട്നിക്ക് രുചി കൂട്ടാനും വെളുത്ത നിറം കിട്ടാനും കൊഴുപ്പ് കിട്ടാനും വളരെയധികം നല്ലതാണ് ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക വീണ്ടും അരച്ചെടുക്കുക.
ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക അതിലേക്ക് വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചതിനു ശേഷം ചട്ടിനിയിലേക്ക് ഒഴിക്കാവുന്നതാണ്. ശേഷം രുചിയോടെ കഴിക്കാം. credit : sruthis kitchen