ഗുളികൻ എന്ന് പറയുന്നത് ശിവന്റെ അംശം ആയിട്ടുള്ള ഒരു ദേവനാണ് നമ്മൾ ഒരുപാട് കേട്ടിട്ടുള്ളതാണ്. ഗുളികേനെ പറ്റിയിട്ടുള്ള പലതരത്തിലുള്ള കഥകൾ. ഗുളികൻ എന്ന ദേവനെ പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിൽ നിന്ന് ദുരിതങ്ങൾ എല്ലാം തന്നെ പോകും എന്നതാണ് വിശ്വാസം. ഗുളികനാണ് മരണാനന്തരം ഒരു ജീവനെ എടുത്തുകൊണ്ടു പോകുന്നത് എന്നതാണ് വിശ്വാസം.
ഗുളികനെ ഉപാസിക്കുന്നവർക്ക് അവരുടെ ജീവിതത്തിൽ വലിയ ഉയർച്ചകൾ ഉണ്ടാവുകയും യാതൊരുതരത്തിലുള്ള ദുരിതങ്ങൾ ഉണ്ടാകാതെ നല്ല രീതിയിലുള്ള മരണം ഉണ്ടാവുകയും ചെയ്യും. എന്നാൽ നമ്മൾ ഒരു ശത്രുവിനെ നശിപ്പിക്കുന്നതിന് വേണ്ടി ഗുളികനെ പ്രാർത്ഥിക്കുകയാണെങ്കിൽ അത് നമുക്ക് തന്നെ ഒരു പ്രശ്നമായി ഭവിക്കുന്നതായിരിക്കും.
എല്ലാ ദിവസവും രാവിലെ ഉറക്കം എഴുന്നേറ്റതിനുശേഷം കുളിച്ച് വേണം ഗുളികനെ പ്രാർഥിക്കുവാൻ പ്രാർത്ഥിക്കുന്ന സമയത്ത് ഈ മന്ത്രം കൂടി ചൊല്ലുക. “ഓം ശ്രീ മഹാദേവന്റെ വലത്തെ തൃക്കാൽ പുറവടി മേൽ വച്ചുകൊണ്ട് കരിങ്കാലിൻ തിരുവടി ആകാശത്തോളം നീളവും അന്തരീക്ഷ സ്വർഗ്ഗപാതാളം അകലവും പരപ്പുപോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലം കയ്യും കാലത്തോട്ടിയും ധരിച്ചുവന്ന കരിങ്കാലിൻ തിരുവടി നീ എനിക്ക് സർവ്വതും വശമായി നിൽക്ക സ്വാഹാ ”
ഇത് നിങ്ങൾ ദിവസവും ചൊല്ലുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലും എല്ലാ ദുരിതങ്ങളും ഇല്ലാതായി വളരെ വലിയ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കുകയും അപകടങ്ങളിൽ നിന്നെല്ലാം രക്ഷ നേടുകയും ചെയ്യുന്നതായിരിക്കും. ഏതെങ്കിലും യാത്ര പുറപ്പെടുന്നതിനു മുൻപായി തന്നെ ഇത് പ്രാർത്ഥിച്ചതിനു ശേഷം ഇറങ്ങുകയാണെങ്കിൽ യാതൊരു തടസവും കൂടാതെ പോയി വരാൻ സാധിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories