Making Of Tasty Filling Snack : നമ്മൾ പലതരത്തിലുള്ള പലഹാരങ്ങൾ തയ്യാറാക്കി നോക്കിയിട്ടുള്ളവരായിരിക്കും വിവിധതരത്തിൽ വ്യത്യസ്തമായ ഒരു ജീവിതം ഉള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ ഇഷ്ടമുള്ള വീട്ടമ്മമാർക്ക് വേണ്ടി ഇതാ ഒരു പുതിയ തരത്തിലുള്ള വിഭവം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക.
അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക. നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർന്ന് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന ചിക്കൻ എല്ല് കളഞ്ഞ് ചിക്കിയെടുത്തത് ചേർത്തുകൊടുക്കുക.
അതോടൊപ്പം അരക്കപ്പ് ക്യാപ്സിക്കം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം നിങ്ങൾക്ക് ആവശ്യമെങ്കിൽ രണ്ട് ടീസ്പൂൺ മയോണൈസ് ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാകമായതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്.
അടുത്തതായി രണ്ടു ഉരുളൻ കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുക്കുക അതിലേക്ക് കുറച്ച് മല്ലിയിലയും ഒരു ടീസ്പൂൺ വറ്റൽ മുളക് ചതച്ചത് കാൽ കപ്പ് കോൺഫ്ലവർ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മാവ് പരുവത്തിൽ തയ്യാറാക്കുക ഒരുപാട് ലൂസായി പോകരുത്. ശേഷം ചെറിയ ഉരുളയായ് ഉരുട്ടി അത് പരത്തുക അതിലേക്ക് തയ്യാറാക്കിയ ഫില്ലിങ്ങും വെച്ച് പൊതിഞ്ഞെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കുക അതിലേക്ക് വളരെ കുറച്ച് മാത്രം എണ്ണ ഒഴിച്ചാൽ മതി. തയ്യാറാക്കിയ ഓരോന്നും ബ്രെഡിൽ പൊതിഞ്ഞ് നന്നായി പൊരിച്ച് എടുക്കുക. Credit : Shamees kitchen