മീൻ ഉപയോഗിച്ചുകൊണ്ടുള്ള വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണ് എന്നാൽ മീൻ വൃത്തിയാക്കി എടുക്കുന്നതിന് പലർക്കും തന്നെ മടിയാണ് കാരണം അതിന്റെ ചോരയും മറ്റും ആകുന്നത് പലർക്കും ഇഷ്ടമല്ല. കൂടാതെ അതിൽ നിന്ന് വരുന്ന ദുർഗന്ധവും ചിലർക്ക് ഇഷ്ടമല്ല. മാത്രമല്ല ഒരുപാട് സമയം ചിലപ്പോൾ അതിനു വേണ്ടിവരും പ്രത്യേകിച്ച് ചെറിയ മീനുകൾ വാങ്ങുന്ന സമയത്ത് ഒരുപാട് സമയമെടുത്തായിരിക്കും .
അത് വൃത്തിയാക്കി എടുക്കുന്നത് കട്ടി ഉപയോഗിച്ചുകൊണ്ട് വളരെ കൃത്യമായി അത് വൃത്തിയാക്കി എടുക്കുമ്പോഴേക്കും ഒരുപാട് സമയം ആയിരിക്കും പോകുന്നത്. അതുകൊണ്ടുതന്നെ പലർക്കും ചെറിയ മീനുകൾ വാങ്ങുന്ന ദിവസം വൃത്തിയാക്കുവാൻ വളരെ മടിയാണ് എന്നാൽ നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ ചെറിയ കുട്ടികൾ പോലും വൃത്തിയാക്കാൻ നിങ്ങളുടെ അടുത്തേക്ക് ഓടി വരും.
ചെറിയ മീനുകൾ വാങ്ങുന്ന സമയത്ത് അതിന്റെ ഭാഗങ്ങളെല്ലാം വൃത്തിയാക്കി എടുക്കുന്നതിനു വേണ്ടി നമുക്ക് ഒരു കാര്യം ചെയ്യാം. ഒരു സേഫ്റ്റി പിൻ മാത്രം മതി. അതിനായി ആദ്യം തന്നെ സേഫ്റ്റി പിൻ എടുത്ത് മീനിന്റെ വയറിന്റെ ഭാഗത്തുനിന്നും തലയുടെ ഭാഗത്തേക്ക് കയറ്റി വലിക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം എല്ലാ അഴുക്കുകളും തന്നെ പോന്നിയിരിക്കുന്നത്.
സാധാരണ കത്തികൊണ്ട് വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിലും വേഗത്തിലും നമുക്ക് സേഫ്റ്റിന് ഉപയോഗിച്ചുകൊണ്ട് ഈ ചെറിയ മീൻ വൃത്തിയാക്കി എടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് പോലും ഇനി വളരെ എളുപ്പത്തിൽ മീൻ വൃത്തിയാക്കി എടുക്കാം. നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ചെയ്തു നോക്കൂ മീൻ വൃത്തിയാക്കുന്ന പണി ഇനി വളരെ എളുപ്പം. Video credit : Prarthana’s world