നാളെ വിശിഷ്ട മീനഭരണി. മുടങ്ങാതെ ഈ വഴിപാടുകൾ ചെയ്യൂ ജീവിതം രക്ഷപ്പെടും.

നാളെ വളരെയധികം വിശേഷപ്പെട്ട ഒരു ദിവസമാണ് നാളെയാണ് മീനഭരണി. ദേവിയെ സംബന്ധിച്ചിടത്തോളം വളരെയധികം വിശിഷ്ടപ്പെട്ട ദിവസമാണ് ഭരണി നിങ്ങൾ എല്ലാ മാസവും ഭരണി നക്ഷത്രത്തിന്റെ അന്നേദിവസം ദേവിയുടെ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കുകയാണെങ്കിൽ ഇതിൽപരം പുണ്യം മറ്റൊന്നും കിട്ടാനില്ല ദേവിയുടെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും തന്നെ ഉണ്ടായിരിക്കും. അതിൽ തന്നെ മീനമാസം ദേവിയെ സംബന്ധിച്ച് വളരെ വിശിഷ്ടപ്പെട്ട ദിവസമാണ് അതിൽ വരുന്ന ഭരണിയോ അതിലും വിശിഷ്ടപ്പെട്ട ദിവസമാണ്.

അതുകൊണ്ടുതന്നെ ആരും ഈ ദിവസത്തെ വെറുതെ കാണാതെ അമ്മയുടെ പൂർണ്ണ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുക ഇന്നേദിവസം നിങ്ങൾ ദേവിയുടെ ക്ഷേത്രത്തിൽ പോയി ഈ വഴിപാടുകൾ ചെയ്യുകയാണെങ്കിൽ വലിയ അനുഗ്രഹമായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. കൂടാതെ ഇന്നീ ദിവസം ഉച്ചയോടെ കൂടി തന്നെ എല്ലാവരും വ്രതം എടുക്കുന്നതിനു വേണ്ടി തയ്യാറാകേണ്ടതാണ്. ആദ്യമായി ഇതുപോലെ ഒരു ജീവിതം നമുക്ക് സമ്മാനിച്ചതിന് അമ്മയ്ക്ക് നന്ദി പറയേണ്ടതാണ്.

ശേഷം പിറ്റേദിവസം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക കൂടാതെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടുംപായസം വഴിപാടു കഴിപ്പിക്കുക.  അതുപോലെ അമ്പലത്തിൽ പോകാൻ കഴിയാത്തവർ ആണെങ്കിൽ വീട്ടിൽ തന്നെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കി അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ സമർപ്പിച്ച പ്രാർത്ഥിക്കാവുന്നതാണ്.

കൂടാതെ ഭാഗ്യസൂക്തപുഷ്പാഞ്ജലി, ചെയ്യുക ഇത് നമ്മുടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും തരുന്നതായിരിക്കും. അതുപോലെ ക്ഷേത്രത്തിൽ പോകുന്നതിനു മുൻപ് ഒറ്റ രൂപ നാണയം കൊണ്ട് വീട്ടിലെ എല്ലാ അംഗങ്ങളുടെയും തലയിൽ മൂന്ന് പ്രാവശ്യം ഒഴിഞ്ഞതിനു ശേഷം ക്ഷേത്ര നടയിലും ഇടുക. അന്ന് വൈകുന്നേരം എല്ലാവരും ദീപാരാധന കണ്ട് തൊഴേണ്ടത് വളരെ അത്യാവശ്യമാണ് ശേഷം മാത്രമേ വീട്ടിലേക്ക് വരാൻ പാടുകയുള്ളൂ. അമ്മയുടെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *