Making Of kovakka Mezhukkupuratti : ചോറിന്റെ കൂടെ കഴിക്കുന്നതിനും അതുപോലെ തന്നെ കഴിക്കുന്നതിനും വളരെയധികം രുചികരമായ ഒരുഫ്രൈ തയ്യാറാക്കിയാലോ.കോവയ്ക്ക ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഈ വിഭവം കോവയ്ക്ക കഴിക്കാൻ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക. അടുത്തതായി ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് നാലു വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക .
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ രണ്ടു പച്ചമുളകും ആവശ്യത്തിന് കറിവേപ്പിലയും അര ടീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി ഒരു നുള്ള് പെരുകം എന്നിവയെല്ലാം ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക .
ശേഷം അതിലേക്ക് മുറിച്ച് വൃത്തിയാക്കി വച്ചിരിക്കുന്ന കോവയ്ക്ക ഇട്ടു കൊടുക്കുക. കേട്ടതിനുശേഷം കൈവിടാതെ 2 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക അടുത്തതായി അടച്ചുവെച്ച് ഗോവയ്ക്ക് വേവിക്കുക 10 മിനിറ്റ് എങ്കിലും അടച്ചുവെച്ച് വേവിക്കേണ്ടതാണ് ഇടയ്ക്ക് ഇളക്കി കൊടുക്കുക. എല്ലാം ഭാഗമായതിനുശേഷം പുറത്തേക്ക് എടുക്കുക ശേഷം കഴിക്കാം. Credit : Shamees kitchen