Instant Appam Breakfast Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇനി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം അതിനി വെറും 10 മിനിറ്റ് മാത്രം മതി. അരി കുതിർക്കുകയോ പൊടിക്കുകയോ വേണ്ട. ഇതുപോലെ ചെയ്തു നോക്കൂ അതിനായി ആദ്യം തന്നെ ഒരു കപ്പ് ചോറ് എടുക്കുക അതുപോലെ തന്നെ ഒരു കപ്പ് റവ എടുക്കുക ശേഷം ഇവ രണ്ടും ഒരുമിച്ച് ജാറിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ അരക്കപ്പ് തൈര് ചേർത്ത് കൊടുക്കുക ശേഷം ഒരു ഭക്ഷണം ചുവന്നുള്ളി ചേർത്ത് കൊടുക്കുക.
രണ്ടു നുള്ള് ജീരകം ചേർക്കുക ശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് ആദ്യം ഒരു തവി കൊണ്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അത് കഴിഞ്ഞ് ഒരു ചെറിയ പാത്രം എടുത്ത് അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക അതിലേക്ക് തയ്യാറാക്കിയ മാവിൽ നിന്ന് രണ്ട് ടീസ്പൂൺ മാവ് എടുത്ത് ഇളക്കി യോജിപ്പിക്കുക .
ശേഷം അത് മാവിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് വളരെ കട്ടിയായി തോന്നുന്നുണ്ടെങ്കിൽ കുറച്ചു വെള്ളം ചേർത്ത് സാധാരണ ദോശമാവിന്റെ പരുവത്തിൽ തയ്യാറാക്കാവുന്നതാണ്. ബേക്കിംഗ് സോഡാ ചേർക്കുന്നത് കൊണ്ട് തന്നെ നമുക്ക് ഉടനെ തന്നെ തയ്യാറാക്കി എടുക്കാം. അതിനായി സാധാരണ ദോശ ഉണ്ടാക്കുന്ന പാൻ എടുക്കുക ,
ശേഷം നന്നായി ചൂടാക്കുക. പാൻ ചൂടായതിനു ശേഷം അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് കൊടുക്കുക. മാവ് ഒഴിച്ചതിനു ശേഷം ഒരുപാട് പരത്താൻ ശ്രമിക്കരുത് ശേഷം അടച്ചുവയ്ക്കുക. നല്ലതുപോലെ വെന്തു വന്നതിനു ശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. ബാക്കിയെല്ലാം മാവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Sheeba’s Recipes