ഇന്നത്തെ കാലത്ത് സ്ത്രീകളായാലും പുരുഷന്മാരായാലും തലമുടിയിൽ നേരിടുന്ന ഒരു പ്രശ്നമാണ് താരൻ താരൻ വന്നു കഴിഞ്ഞാൽ പിന്നീട് തലമുടി കൊഴിഞ്ഞുപോവുകയും ഒട്ടും തന്നെ വളരാതെ കേടായി പോവുകയും ചെയ്യും ഇതിനെ തുരത്തുന്നതിന് എന്തെല്ലാം മാർഗ്ഗങ്ങൾ നോക്കിയാലും അവയൊന്നും തന്നെ ചിലപ്പോൾ ഫലവത്തായി എന്നിവരില്ല ആദ്യത്തെ കുറച്ചുദിവസം താരൻ ഇല്ലാതായി എന്നിരുന്നാൽ കൂടിയും പിന്നീട് അത് വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
താരൻ ഉള്ളവരാണെങ്കിൽ അവരു സാധനങ്ങൾ എല്ലാം തന്നെ മറ്റാരെങ്കിലും ഉപയോഗിച്ചാൽ അവർക്കും താരൻ പകരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് താരൻ തലയിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക ഇനി അതിനെ പേരോടെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം നോക്കാം ഇത് പണ്ടുമുതലേ ചെയ്തുവരുന്ന ഒരു കാര്യമായതുകൊണ്ട് വളരെയധികം ഫലവത്തായിരിക്കും.
അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം ആദ്യം തന്നെ കുറച്ച് ആര്യവേപ്പിന്റെ ഇല എടുക്കുക. മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക വെള്ളം ഒട്ടും തന്നെ ഒഴിക്കാതെ നന്നായി അരച്ചെടുക്കുക ശേഷം പുറത്തേക്ക് എടുത്ത് അതിലേക്ക് തലേദിവസം നമ്മൾ മാറ്റിവെച്ച കഞ്ഞിവെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം വീണ്ടും നല്ലതുപോലെ അരച്ചെടുക്കുക.
ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം ഇത് തലയോട്ടിയിൽ എല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക ശേഷം രണ്ടുമിനിറ്റ് കൈകൊണ്ട് നന്നായി മസാജ് ചെയ്യുക അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് തല കെട്ടിവയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. നിങ്ങൾ ഇത് രണ്ടുദിവസം കൂടുമ്പോഴെങ്കിലും ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ താരന്റെ പ്രശ്നങ്ങൾ മുഴുവനായി മാറുന്നതായിരിക്കും. Credit : Grandmother tips