ചായക്കടയിൽ നമ്മൾ വളരെ ആസ്വദിച്ച് കഴിച്ച അതേ സുഖിയൻ തന്നെ. ഇനി ദോശ മാവിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. | Making Of Sughiyan With Dosa Batter

Making Of Sughiyan With Dosa Batter : നമ്മുടെ ചെറുപ്പത്തിൽ എല്ലാം ചായക്കടയിൽ പോകുമ്പോൾ നമ്മൾ വളരെ ആസ്വദിച്ചു കഴിച്ച ഒരു പലഹാരമുണ്ട്. ചെറുപ്പത്തിൽ എല്ലാം നമുക്ക് ഇഷ്ടപ്പെട്ട സുഖിയൻ ഇന്ന് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് കാൽ കപ്പ് പരിപ്പ് ചേർത്തു കൊടുക്കുക അതോടൊപ്പം കാൽ കപ്പ് ഉണക്ക പയർ ചേർത്തു കൊടുക്കുക .

ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക. അതേസമയം മറ്റൊരു പാത്രത്തിൽ കാൽ കപ്പ് വെള്ളവും മധുരത്തിന് ആവശ്യമായ ശർക്കരയും ചേർത്ത് അലിയിക്കാൻ വയ്ക്കുക. കുക്കറിൽ നന്നായി വെന്തു വന്നതിനുശേഷം അതിലേക്ക് അരക്കപ്പ് ചെറുതായി അരിഞ്ഞാൽ പഴം ചേർത്തുകൊടുക്കുക .

അതോടൊപ്പം തന്നെ ശർക്കരപ്പാനിയും ചേർത്ത് കൊടുക്കുക. ഒരു കപ്പ് ചിരകിയ തേങ്ങയും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക അതിലേക്ക് 1/2 ടീസ്പൂൺ ഏലക്കാപൊടിയും ചേർക്കുക നല്ലതുപോലെ ഡ്രൈ ആയി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചൂടാറി കഴിയുമ്പോൾ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.

അടുത്തതായി ചെയ്യേണ്ടത് ഒന്നര കപ്പ് ദോശമാവ് എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ലവർ ആവശ്യമെങ്കിൽ കുറച്ച് അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത്. ആവശ്യമെങ്കിൽ വെള്ളം ചേർത്ത് മാവ് രൂപത്തിൽ തയ്യാറാക്കുക. അതിനുശേഷം ഓരോ ഗുണ്ടകളും എടുത്ത് മാവിലേക്ക് മുക്കി ചൂടായ എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *