Making Of Tasty Onion Thoran : ചോറുണ്ണാൻ അധികം കറികളുടെയോ ഒന്നും ആവശ്യമില്ല ഒരു കറി രുചികരമായി തയ്യാറാക്കുകയാണെങ്കിൽ എത്രവേണമെങ്കിലും ചോറുണ്ണാവുന്നതേയുള്ളൂ. വീട്ടിൽ ഉള്ളി ഉണ്ടെങ്കിൽ അത് മാത്രം ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു വിഭവം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം അതുകൊണ്ട് ഇനി വേറെ കറി ഇല്ല എന്ന പേടി ഇനി വേണ്ട ഇതുപോലെ തയ്യാറാക്കു. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക.
അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും അതുപോലെ നാല് വലിയ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്ത് കൊടുക്കുക ശേഷം ഒട്ടും വെള്ളം ചേർക്കാതെ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായതിനു ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം രണ്ടു വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. യുടെ പച്ചമണം മാറി വരുമ്പോൾ 3 സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. ചെറുതായി വഴന്നു വരുമ്പോൾ അരച്ചെടുത്ത തേങ്ങയുടെ അരപ്പ് ചേർത്തു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ചു വയ്ക്കുക. 10 മിനിറ്റ് എങ്കിലും അടച്ചു വയ്ക്കേണ്ടതാണ് ഇടയ്ക്ക് ഇളക്കി കൊടുക്കുക. സവാള നല്ലതുപോലെ വഴന്നു വരുന്നതിനു ശേഷം പകർത്തി വയ്ക്കാവുന്നതാണ് ഇത്ര മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ഉള്ളി തോരൻ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Mia kitchen