നമ്മളെല്ലാവരും തന്നെ രാത്രി സമയങ്ങളിൽ ചപ്പാത്തി കഴിക്കുവാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും ചപ്പാത്തി ഉണ്ടാക്കിയാൽ എല്ലാവർക്കും അറിയാം ചിലപ്പോൾ ഒന്നോ രണ്ടോ എണ്ണം മിക്കപ്പോഴും ബാക്കി വന്നിരിക്കാം അത് നമ്മൾ എന്താണ് സാധാരണ ചെയ്യാറുള്ളത്. കൂടുതൽ ആളുകളും ഫ്രിഡ്ജിൽ ഒരു പാത്രത്തിൽ അടച്ച് സൂക്ഷിച്ചു വെക്കുകയായിരിക്കും ചെയ്യുന്നത്.
എന്നാൽ ഇതുപോലെ അടച്ചുവെച്ച് പിറ്റേദിവസം എടുത്ത് നമ്മൾ ചൂടാക്കി എടുത്താൽ തന്നെ അത് ചുട്ടെടുക്കുമ്പോൾ വളരെയധികം മുറുക്കം ഉണ്ടാവുകയും കൂടാതെ പൊട്ടി പോവുകയും ചെയ്യും. അതുപോലെ സംഭവിക്കാതെയും ചപ്പാത്തി ഉണ്ടാക്കിയ സമയത്ത് ഉള്ള സോഫ്റ്റ് പോലെ തന്നെ നമുക്ക് പിറ്റേദിവസം എടുത്തു കഴിക്കുമ്പോൾ വളരെ രുചികരമായി ഇരിക്കണമെങ്കിൽ ഇതുപോലെ ചെയ്താൽ മതി ആദ്യം തന്നെ ഇഡലി ചെമ്പ് എടുക്കുക.
അതിലേക്ക് വളരെ കുറച്ച് വെള്ളം ഒഴിച്ച് നന്നായി ചൂടാക്കാൻ വയ്ക്കുക നല്ലതുപോലെ ചൂടായി ആവി വന്ന് തുടങ്ങുമ്പോൾ അതിനു മുകളിൽ ആയി ഇഡലി തട്ട് വച്ചു കൊടുക്കുക ശേഷം അതിലേക്ക് ചപ്പാത്തി നിവർത്തി വെക്കുക എല്ലാം നിരത്തി വെച്ചതിനുശേഷം അടച്ച് ഒരു അഞ്ചു മിനിറ്റ് വേവിക്കുക ശേഷം നിങ്ങൾ തുറന്നു നോക്കൂ..
ഉണ്ടാക്കിയ സമയത്ത് ഉള്ള സോഫ്റ്റ് അതുപോലെ തന്നെ കാണപ്പെടും. അതുകൊണ്ടുതന്നെ എല്ലാവരും ഇനി ഇതുപോലെ ഒരു ടിപ്പ് ചെയ്തു നോക്കൂ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഈ ടിപ്പ് എല്ലാവരും ഒരു തവണ ചെയ്തു നോക്കൂ. ഇനി എപ്പോൾ ചപ്പാത്തി ഉണ്ടാക്കിയാലും വളരെ സോഫ്റ്റ് ആയി തന്നെ എല്ലാവർക്കും കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips